ഭർതൃ പിതാവിനൊപ്പം സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി ഭർത്താവിന്റെ ദേഹത്തേക്ക് കുഴഞ്ഞു വീണ് മരിച്ചു

സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കുഴഞ്ഞ് വീണു മരിച്ചു. വേങ്ങര പത്ത്മൂച്ചി കളവൂര്‍ കോതമംഗലത്ത് സൂരജിന്റെ ഭാര്യ ഐശ്വര്യ (28) ആണ് മരിച്ചത്.
ഭര്‍തൃപിതാവിനൊപ്പം സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ ഐശ്വര്യ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കസേരയിൽ ഇരിക്കുകയായിരുന്നു.
പെട്ടെന്ന് ഭർത്താവിന്റെ ദേഹത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വേങ്ങര നഴ്‌സിങ് ഹോമിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
https://www.facebook.com/Malayalivartha
























