Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പലപ്പോഴും സുധാകരനെ തകർക്കാനും തളർത്താനും അതിനകത്തുതന്നെ ചില ദുഷ്ടശക്തികൾ ഉണ്ടെന്നുള്ളത് വാസ്തവമാണ്; വ്യക്തിപരമായ പകപോക്കലിനായി കിട്ടിയ സമയം ഉപയോഗിച്ചവരുമുണ്ട്;ജി സുധാകരനെപ്പോലെ അംഗീകാരമുള്ളവര്‍ ആലപ്പുഴയിലില്ലെന്ന് എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

07 NOVEMBER 2021 05:25 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു മുൻ മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ മുതിർന്ന അംഗവുമായ ജി സുധാകരനെ സി പി എം പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. ഈ വിഷയത്തിൽ പ്രതികരണവുമായി എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നിരിക്കുന്നു. ജി സുധാകരനെപ്പോലെ അംഗീകാരമുള്ളവര്‍ ആലപ്പുഴയിലില്ലെന്ന കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് .

നല്ല സംഘാടകനാണ്.നല്ല മന്ത്രിയുമായിരുന്നു എന്നും ’മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ വെള്ളാപ്പള്ളി വ്യക്തമാക്കി . പലപ്പോഴും സുധാകരനെ തകർക്കാനും തളർത്താനും അതിനകത്തുതന്നെ ചില ദുഷ്ടശക്തികൾ ഉണ്ടെന്നുള്ളത് വാസ്തവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യക്തിപരമായ പകപോക്കലിനായി കിട്ടിയ സമയം ഉപയോഗിച്ചവരുമുണ്ട്. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേതാവാണ്.

അവഗണിക്കാനാക്കാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് പറയാതിരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന നേതാവിനെതിരെ നടപടിയെടുക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു . വി എസ് അച്യുതാനന്ദന് വരെ അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി ,വി എസ് അച്യുതാനന്ദനെതിരെ വരെ നടപടിയെടുത്ത പാരമ്പ്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾക്കല്ല പ്രാധാന്യം, എന്ത് ചെയ്തുവെന്നതാണെന്നും ചൂണ്ടി കാണിച്ചു.

അച്ചടക്കം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മുഖംനോക്കാതെ നടപടിയെടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുധാകരൻ ചെയ്യേണ്ട ഡ്യൂട്ടി സംഘടനാപരമായി വേണ്ടത്ര ചെയ്തില്ല എന്ന് കണ്ടെത്തി. അത് ശരിയോ തെറ്റോ എന്ന് അറിയില്ല. തെറ്റു കണ്ടെത്തിയാൽ ശിക്ഷ കൊടുക്കേണ്ടത് മര്യാദയാണ്. അത് അവർ കൊടുത്തു.ആ ശിക്ഷ അദ്ദേഹം ഉൾക്കൊള്ളുകയും ചെയ്തു.

ശിക്ഷയെക്കുറിച്ച് അറിഞ്ഞുകൊണ്ട് കോടിയേരിയെയും മുഖ്യമന്ത്രിയെയും കണ്ടുകൊണ്ട് മടങ്ങുകയാണ് അദ്ദേഹം ചെയ്തതെതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് പരസ്യശാസനയ്ക്ക് തീരുമാനമെടുത്തത്. അമ്പലപ്പുഴ മണ്ഡലത്തിലെ നിയസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു നടപടി സ്വീകരിച്ചത് .

കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിച്ച സുധാകരൻ,താൻ വീഴ്ച വരുത്തിയിട്ടില്ലെന്ന് വിശദമാക്കി . സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരിമും കെ.ജെ. തോമസും ഉൾപ്പെട്ട അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത് .രാവിലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends