കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ റാഗിങ്ങിൽ മനംനൊന്തെന്ന് സഹപാഠികൾ; മരണത്തിൽ ദുരൂഹതയാരോപിച്ച് എസ്.എഫ്.ഐ

മണ്ണൂത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോൾട്ടി കൾച്ചർ ഒന്നാം വർഷ വിദ്യാർത്ഥിയും പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയുമായ മഹേഷ് (19) നെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരാഴ്ച്ച മുൻപ് മാത്രം ക്യാമ്പസിലെത്തിയ മഹേഷ് നിരന്തരമായ റാഗിങ്ങിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ ആരോപിച്ചു. ക്യാമ്പസിലെ ആൺകുട്ടികൾക്ക് മാത്രമുള്ള പമ്പ ഹോസ്റ്റലിലാണ് മഹേഷ് താമസിച്ചത്. മരണം നടന്ന ദിവസം സർവ്വകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയ സീനിയർ വിദ്യാർത്ഥികൾ കോളേജ് ഹോസ്റ്റലിൽ തമ്പടിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് മഹേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിഷേധവുമായി എ.ഐ.എസ്.എഫ് രംഗത്തെത്തി. സർവ്വകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ കോളേജിൽ തിരിച്ചെത്തി കുട്ടികളെ റാഗിങ്ങ് ചെയ്യാറുണ്ടെന്ന് എസ്.എഫ്.ഐ പ്രവർത്തകൻ ആരോപിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ ജില്ലാപോലീസ് മേധാവിക്ക് പരാതി ഇവർ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























