ഫിലിം ഫെസ്റ്റിവെല്‍ ഫെബ്രുവരിയിലേക്ക് മാറ്റിയത് മരക്കാറിന്റെ റിലീസ് കാരണമല്ല; കൈരളി തീയേറ്ററില്‍ പണികള്‍ പൂർത്തിയാകാത്തതിനാൽ; കമൽ

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്‍ ഫെബ്രുവരിയിലേക്ക് മാറ്റിയത് മോഹന്‍ലാലിന്റെ സിനിമയായ മരയ്ക്കാറിന്റെ റിലീസ് കാരണമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞത്.
മരക്കാറിന്റെ റിലീസ് കാരണമാണ് ഫെസ്റ്റിവല്‍ ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന രീതിയിലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് കമൽ പ്രതികരിച്ചിരുന്നു. കൈരളി തീയേറ്ററില്‍ പണികള്‍ നടക്കുന്നതിനാല്‍ ഫെസ്റ്റിവെല്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യമാണെന്നും ഫെബ്രുവരിക്ക് മുന്‍പ് പണികള്‍ പൂര്‍ത്തിയാകുമെന്നും കമല്‍ പറഞ്ഞു.
ഫിലിം ഫെസ്റ്റിവെലിന്റെ പ്രധാന വേദി കൈരളി തീയേറ്ററാണ്. ഫെസ്റ്റിവെലിന്റെ പ്രധാനപ്പെട്ട ചടങ്ങുകള്‍ എല്ലാം നടക്കുന്നതെന്നും കമല്‍ പറഞ്ഞു.
ഡെലിഗേറ്റ്സിനും കൈരളി തീയേറ്ററിനോട് വൈകാരികമായ അടുപ്പമാണ് ഉള്ളത്. മുന്‍ വര്‍ഷങ്ങളില്‍ പ്രദര്‍ശനം നടത്തിയിരുന്ന ധന്യ, രമ്യ തിയേറ്റര്‍ പൊളിച്ചതും ഫെസ്റ്റിവെല്‍ നീട്ടാന്‍ കാരണമായെന്ന് കമല്‍ പറഞ്ഞു.
ഡിസംബര്‍ 10ന് മേള തുടങ്ങാനാണ് നേരത്തെ ആലോചിച്ചതെങ്കിലും മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ ചലച്ചിത്രമേളക്ക് തീയറ്ററുകള്‍ ലഭിക്കാത്ത സ്ഥിതിയുണ്ടായതാണ് മേള ഫെബ്രുവരിയിലേക്ക് മാറ്റാന്‍ കാരണമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കൈരളി, ശ്രീ, നിള, കലാഭവന്‍, ന്യൂ, കൃപ, പത്മനാഭ ഉള്‍പ്പെടെ 12 തീയേറ്ററുകളാണ് ഇത്തവണ ഫിലിം ഫെസ്റ്റിവെലിന്റെ വേദിയെന്നും കമല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























