നഗരമധ്യത്തിൽ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമം; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് നഗരത്തില്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കീഴരിയൂര്‍ സ്വദേശി നിജില്‍ (30 ) ആണ് അറസ്റ്റിലായത്. ബുധാഴ്ച രാവിലെ ഒമ്ബതിനാണ് സംഭവം.
ബിഇഎം സ്കൂളിന് പിന്നിലുള്ള വഴിയിലൂടെ നടക്കുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ വഴിചോദിച്ച് ഒപ്പം കൂടി. വഴിയറിയില്ലെന്ന് മറുപടി പറയുന്നതിനിടെ ഇയാള്‍ കുട്ടിയെ കടന്നു പിടിച്ചു. കുട്ടിയുടെ കരച്ചില്‍ കോട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടിച്ചുവെച്ചു. തുടര്‍ന്ന് നഗരത്തില്‍ ഉണ്ടായിരുന്ന പിങ്ക് പൊലീസിന് കൈമാറി. കസബ എസ് ഐ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























