പ്രാർത്ഥനാ സമയത്ത് ഇരുന്നുറങ്ങി! അഞ്ചലില്‍ അനാഥാലയത്തിലെ അന്തേവാസിക്ക് ക്രൂരമര്‍ദനം;നടത്തിപ്പുകാരനെതിരെ കേസ്; സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

അനാഥാലയത്തിലെ അന്തേവാസിക്ക് ക്രൂരമര്‍ദനം. സംഭവത്തെ അഞ്ചലിൽ, പ്രാര്‍ത്ഥനാ സമയത്ത് ഇരുന്നുറങ്ങിയെന്ന് പറഞ്ഞാണ് പ്രായമായ സ്ത്രീയെ സ്ഥാപന നടത്തിപ്പുകാരന്‍ അഡ്വ.സജീവന്‍ ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചത്.
സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.സജീവന്‍ ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മറ്റൊരു പ്രായമായ സ്ത്രീയോടും സജീവന്‍ വളരെ മോശമായ രീതിയില്‍ പെരുമാറുന്നത് ദൃശ്യങ്ങളില്‍ കാണാം . സ്ഥാപനത്തിലെ തന്നെ ജീവനക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
20 ലേറെ അന്തേവാസികളാണ് അഞ്ചല്‍ അര്‍പ്പിത സ്നേഹാലയത്തില്‍ കഴിയുന്നത്. മര്‍ദ്ദനമേറ്റ സ്ത്രീയുടെ മൊഴിയെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, വീഡിയോ വ്യാപകമായിസോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന വിചിത്രവാദമാണ് സ്ഥാപനത്തിന്‍റെ അധികൃതര്‍ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha

























