അനാഥാലയത്തില്‍ വയോധികയ്ക്ക് ചൂരല്‍ മര്‍ദ്ദനം... സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്

കൊല്ലം അഞ്ചലില്‍ അനാഥാലയത്തിലെ അന്തേവാസിയായ വയോധികയ്ക്ക് സ്ഥാപന ഉടമയുടെ ക്രൂര മര്‍ദ്ദനം. പ്രാര്‍ഥനയ്ക്കിടെ ഉറങ്ങിയെന്ന് ആരോപിച്ചാണ് ഉടമയായ അഡ്വ. സജീവന്‍ ചൂരല്‍ വടി കൊണ്ട് വയോധികയെ മര്‍ദ്ദിച്ചത്. ആരോഗ്യസ്ഥിതി വഷളായ വൃദ്ധയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയും ഉടമ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ സജീവനെതിരെ പൊലീസ് കേസെടുത്തു.
അഞ്ചലിലെ അര്‍പ്പിത സ്‌നേഹാലയത്തില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ഏരൂര്‍ സ്വദേശി ജസീം സലിമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് സലിം ഡിജിപിയ്ക്ക് പരാതി നല്‍കി. ഇതോടെയാണ് അഡ്വ. സജീവനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തത്.
എന്നാല്‍ വയോധികയെ മര്‍ദ്ദിച്ചെന്ന ആരോപണങ്ങള്‍ സജീവന്‍ നിഷേധിച്ചു. താന്‍ കസേരയിലാണ് അടിച്ചത്. ജസിം സലീമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതാണ്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും സജീവന്‍ പറഞ്ഞു. ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
https://www.facebook.com/Malayalivartha


























