ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പര; ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ; സൂര്യകുമാർ യാദവിന് അർദ്ധ സെഞ്ച്വറി

രാഹുല്‍ ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലകനായെത്തിയ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ മൂന്ന് മത്സര ടി ട്വന്റി പരമ്ബരയില്‍ 1 - 0ന് മുന്നിലെത്തി.ജയ്പൂരിലെ ആദ്യ അന്താരാഷ്ട്ര ടി ട്വന്റി മത്സരമായിരുന്നു ഇന്നത്തേത്. ഇതിനു മുമ്ബ് നടന്ന 47 ഐ പി എല്‍ മത്സരങ്ങളില്‍ 32 എണ്ണത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. ആ ചരിത്രം അറിയാവുന്നത് കൊണ്ട് തന്നെയാകണം ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒരു സംശയവുമില്ലാതെ ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയച്ചു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്ണെടുത്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നല്‍്ടത്തില്‍ വെറും രണ്ട് പന്തുകള്‍ മാത്രം അവശേഷിപ്പിച്ചാണ് ഇന്ത്യ മറികടന്നത്.
വന്‍ സ്കോര്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്‍കിയത്. അഞ്ച് ഓവറിനുള്ളില്‍ തന്നെ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 50 കടത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ സാന്റ്നറിന്റെ പന്തില്‍ ചാപ്മാന് ക്യാച്ച് നല്‍കി കെ എല്‍ രാഹുല്‍ പുറത്തായി. 14 പന്തില്‍ നിന്ന് 15 റണ്‍സ് ആയിരുന്നു രാഹുലിന്റെ സമ്ബാദ്യം.
രാഹുലിന് പകരം വന്ന സൂര്യകുമാര്‍ യാദവ് ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്ക് മികച്ച പിന്തുണ നല്‍കി. രോഹിത് ന്യൂസിലാന്‍ഡ് ബൗളര്‍മാരെ ഒരുവശത്തു നിന്ന് കടന്നാക്രമിച്ചപ്പോള്‍ നിലയുറപ്പിച്ചു കളിക്കാനായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ശ്രമം. എന്നാല്‍ 36 പന്തില്‍ 48 റണ്ണെടുത്ത് ബോള്‍ട്ടിന് വിക്കറ്റ് നല്‍കി ഇന്ത്യന്‍ നായകന്‍ മടങ്ങിയതോടെ സൂര്യകുമാര്‍ യാദവ് തന്റെ തനിനിറം പുറത്തെടുത്തു. രോഹിത് നിര്‍ത്തിയിടത്തു നിന്ന് തുടങ്ങിയ സൂര്യകുമാര്‍ യാദവ് ന്യൂസിലാന്‍ഡ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 40 പന്തില്‍ 62 റണ്ണെടുത്ത സൂര്യകുമാര്‍ യാദവ് ബോള്‍ട്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയതോടെ കളി ിന്ത്യയുടെ കൈയില്‍ നിന്ന് വഴുതാന്‍ തുടങ്ങി.
19ാം ഓവറിന്റെ അവസാന പന്തില്‍ അഞ്ച് റണ്‍സെടുത്ത് ശ്രേയസ് അയ്യര്‍ കൂടി പുറത്തായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. സാന്റ്നര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് പത്ത് റണ്‍സ്. ക്രീസില്‍ അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യര്‍. അവസാന ഓവറിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചു കൊണ്ട് വെങ്കിടേഷ് തന്റെ വരവ് അറിയിച്ചു. എന്നാല്‍ തൊട്ടടുത്ത പന്ത് പിന്നിലേക്ക് റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ ഷോര്‍ട്ട് ബാക്കവേഡ് പോയിന്റില്‍ രവീന്ദ്രയ്ക്ക് ക്യാച്ച് നല്‍കി വെങ്കിടേഷ് പുറത്തായതോടെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ നാലാം പന്ത് ബൗണ്ടറി പായിച്ച് റിഷഭ് പന്ത് ഇന്ത്യക്ക് നിര്‍ണായക വിജയം സമ്മാനിച്ചു. നേരത്തെ മാര്‍ക്ക് ചാപ്മാന്റെയും (50 പന്തില്‍ 63) മാര്‍ട്ടിന്‍ ഗപ്തിലിന്റെയും ബാറ്രിംഗ് മികവിലാണ് ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തത്.
https://www.facebook.com/Malayalivartha
























