പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവതി ആസിഡ് ആക്രമണം നടത്തിയ സംഭവം; ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ഇടുക്കി ഇരുമ്പുപാലത്ത് യുവതിയുടെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. തിരുവനന്തപുരം പൂജപ്പുര അര്‍ച്ചനാ ഭവനില്‍ അരുണ്‍കുമാറി(27) ന്‍്റെ വലതു കണ്ണിന്‍്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു.ഇടതുകണ്ണിന് പ്രശ്നമില്ല.
രണ്ടു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തുടര്‍ചികിത്സ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അടിമാലി പലിശക്കല്ല് പനവേലില്‍ ഷീബയാണ് അരുണ്‍കുമാറിന്‍്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ ഷീബയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























