മഴയും പ്രളയവും: ആന്ധ്ര, നാഗര്‍കോവില്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂർണമായും തടസപ്പെട്ടു

മഴ കാരണം സംസ്ഥാനത്തു നിന്ന് ആന്ധ്ര, നാഗര്‍കോവില്‍ എന്നിവിടങ്ങള്‍ വഴിയുമുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
ആന്ധ്രവഴിയുള്ള പാറ്റ്ന, ബിലാസ്പൂര്‍, ടാറ്റാനഗര്‍ തുടങ്ങിയ ട്രെയിനുകള്‍ പൂര്‍ണമായോ, ഭാഗികമായോ തടസപ്പെട്ടിട്ടു. ശബരി എക്സ്‌പ്രസ് റദ്ദാക്കി. നാഗര്‍കോവിലിലെ പ്രശ്നം മൂലം നാല് പാസഞ്ചര്‍ എക്‌സ്‌പ്രസുകള്‍ പൂര്‍ണമായും പതിനാറ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
13 മുതലാണ് നാഗര്‍കോവിലിലൂടെയുള്ള ഗതാഗതം നിലച്ചത്. ആന്ധ്രയിലെ വിജയവാഡ, ഗുണ്ടക്കല്‍ ഡിവിഷനുകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം രണ്ടുദിവസമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























