Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഷീബയുടെ ലക്ഷ്യം വേറെ... യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഷീബ കോട്ടയം വനിതാ ജയിലില്‍; ആസിഡ് ആക്രമണത്തില്‍ അരുണിനെ കുടുക്കാന്‍ ലക്ഷ്യമിട്ടെന്ന് ഷീബ; അരുണിന് സഹായകരമായത് സിസിടിവി ദൃശ്യങ്ങള്‍

22 NOVEMBER 2021 08:05 AM IST
മലയാളി വാര്‍ത്ത

പ്രണയം നിരസിച്ചതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ യുവതി കുടുങ്ങിയത് യാഥൃശ്ചികമായി. കഴിഞ്ഞ ചൊവ്വ രാവിലെ പത്തിനാണു തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍കുമാറിന് (27) ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. അടിമാലി ഇരുമ്പുപാലം പരിശക്കല്ല് പനവേലി ഷീബയാണ് (35) അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളില്ലായിരുന്നെങ്കില്‍ അരുണ്‍ ജയിലിലായേനെ. ആസിഡ് ആക്രമണത്തില്‍ അരുണ്‍ കുമാറിനെ പ്രതിയാക്കാണ് ലക്ഷ്യമിട്ടതെന്ന് ഷീബ പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ ആക്രമണം അരങ്ങേറിയ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് ഷീബയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി.

 


അതേസമയം യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍ കുമാറി(27)നെ ഇരുമ്പുപാലത്തേക്കു വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിച്ചത്.

ഇരുവരും 2 വര്‍ഷം മുന്‍പ് പ്രണയത്തിലായതിനു ശേഷം ഷീബ ഹോം നഴ്‌സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തി. ഇതോടെ ബന്ധം കൂടുതല്‍ ദൃഢമായി. അരുണിനെ കൈക്കലാക്കാന്‍ കഴിയുമെന്ന് മോഹിച്ചു. 5 മാസം മുന്‍പ് മകള്‍ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നതോടെ ചെറിയ ഗ്യാപ്പ് വന്നു. എങ്കിലും പ്രണയബന്ധം തുടര്‍ന്നു.

 



അടുത്ത നാളിലാണ് അരുണ്‍ കുമാര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ആസിഡ് ആക്രണത്തിനു ഷീബ മുതിര്‍ന്നതെന്നു പൊലീസ് പറഞ്ഞു. മുരിക്കാശേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ആസിഡ് എത്തിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഷീബ, വിവാഹിതയും 2 കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞതോടെ അരുണ്‍ പ്രണയത്തില്‍ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ഒരു കണ്ണിനു സാരമായി പരുക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 



അരുണ്‍കുമാറിനെ കഴിഞ്ഞ 16ന് രാവിലെ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിക്കു സമീപത്തേക്കു വിളിച്ചു വരുത്തിയ ശേഷം സംസാരിക്കുന്നതിനിടെയാണ് കൈവശം കരുതിയിരുന്ന ആസിഡ് ഷീബ മുഖത്തേക്ക് ഒഴിച്ചത്. ഷീബയ്ക്കും പൊള്ളലേറ്റു.

ചൊവ്വാഴ്ച സുഹൃത്തിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അരുണ്‍കുമാര്‍ ഇരുമ്പുപാലത്ത് എത്തിയത്. ഇവരെ മാറ്റിനിര്‍ത്തിയ ശേഷം ഒറ്റയ്ക്കു സംസാരിക്കുന്നതിനിടെയാണ് ആക്രമണം. ഇതോടെ യുവാവ് ഓടി ഒപ്പം ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവര്‍ വന്ന കാറില്‍ തന്നെ യുവാവിനെ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തിരുവനന്തപുരത്തെത്തിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 



പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നേരത്തേ, അരുണ്‍ കുമാറിനെയും വീട്ടുകാരെയും ഷീബ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. 2,14,000 രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അരുണ്‍ തയാറായില്ല. പിന്നീട് 14,000 രൂപ മതിയെന്നു പറഞ്ഞാണ് ഷീബ അരുണിനെ വിളിച്ചുവരുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends