Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വീണ്ടും ട്വിസ്റ്റോട് ട്വിസ്റ്റ്.. അധ്യാപക ദമ്പതികളില്‍ നിന്നും കുഞ്ഞിനെ ഏറ്റെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ട് പോകുമ്പോള്‍ നാടകീയ രംഗങ്ങള്‍; അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ തലസ്ഥാനത്തെത്തിച്ചു; ബോധരഹിതയായി വീണ് അനുപമ; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം

22 NOVEMBER 2021 08:08 AM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ചു. ആന്ധ്രാപ്രദേശിലും തിരുവനന്തപുരത്തും ഇതിനോടനുബന്ധിച്ച് നാടകീയ രംഗങ്ങളാണുണ്ടായത്. കുട്ടികളില്ലാതെ ദീര്‍ഘനാളായി സങ്കടപ്പെട്ടിരുന്ന അധ്യാപക ദമ്പതികള്‍ക്ക് ദൈവം തന്ന നിധിയായിരുന്നു ഈ കുട്ടി. അതിനാല്‍ തന്നെ കുട്ടിയുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഭാവി അവര്‍ കരുതലോടെ നെയ്‌തെടുത്തിരുന്നു. എന്നാല്‍ സ്വന്തം കുഞ്ഞായി കണ്ട് സ്‌നേഹിച്ച് കൊതിതീരും മുമ്പാണ് ദത്ത് വിവാദം ശക്തമായത്. എങ്കിലും ഇത്രവേഗം കുഞ്ഞിനെ വിട്ട് നല്‍കണമെന്ന് കരുതിയില്ല.

കേരളത്തില്‍ നിന്നുള്ള സംഘം വന്ന് കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞുപോയി. പോയ സംഘത്തിന്റേയും കണ്ണ് നിറഞ്ഞു. കണ്ടു നിന്നവര്‍ ആശ്വസിപ്പിച്ചു. തിരുവനന്തപുരത്ത് കുഞ്ഞിനെ കൊണ്ട് വന്നപ്പോള്‍ അനുപമയുടെ ബോധവും പോയി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സംരക്ഷണയില്‍ ഏല്‍പിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളെടുക്കും. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് ഇവരുടേതാണെന്ന് തെളിയണം. അല്ലെങ്കില്‍ വീണ്ടും ട്വിസ്റ്റാകും.

 



പിറന്നു മൂന്നാം നാള്‍ കൈവിട്ടുപോയ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയാണെന്നു പരാതിക്കാരിയായ അനുപമ എസ്. ചന്ദ്രന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലില്‍ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനുപമ ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി.

താല്‍ക്കാലിക ദത്തിന് ഏല്‍പിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളില്‍നിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിര്‍മല ശിശുഭവനിലാക്കി. ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ സാംപിളെടുക്കും. പരാതിക്കാരായ അനുപമ, അജിത്കുമാര്‍ എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ഇന്നു ശേഖരിക്കുമോ എന്നു വ്യക്തമല്ല. ഇവര്‍ക്ക് ഇതു സംബന്ധിച്ച് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.



തന്റെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സിഡബ്ല്യുസിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനം നല്‍കി. ഡിഎന്‍എ സാംപിള്‍ എടുത്ത ശേഷം കോടതിവിധി വരുന്നതുവരെ തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തില്‍ പറയുന്നു. 2020 ഒക്ടോബര്‍ 23ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദവും പരാതിയും നിലനില്‍ക്കെയാണു കഴിഞ്ഞ ഓഗസ്റ്റ് 6ന് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്കു കൈമാറിയത്.

ഇന്നലെ 8.30ന് ഹൈദരാബാദ് തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്.

 



കുഞ്ഞ്, അനുപമ, അജിത് കുമാര്‍ എന്നിവരെ ഉടന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയ്ക്ക് ശേഷം കേസ് നടപടികള്‍ തീരും വരെ നോക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരാളെ കണ്ടെത്തി കുട്ടിയെ കൈമാറും. കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് 18നാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. താനറിയാതെ കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് ദത്ത് നല്‍കിയെന്ന ആരോപണവുമായി ഒക്ടോബര്‍ 14നാണ് പേരൂര്‍ക്കട സ്വദേശി അനുപമ രംഗത്തെത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends