Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ജാമ്യത്തിനെതിരെ ഇ ഡിയോ എന്‍ സി ബിയോ സുപ്രീം കോടതിയെ സമീപിക്കാത്തതിന് പിന്നില്‍ ദുരുഹത

22 NOVEMBER 2021 08:36 AM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ജാമ്യത്തിനെതിരെ ഇ ഡിയോ എന്‍ സി ബിയോ സുപ്രീം കോടതിയെ സമീപിക്കാത്തതിന് പിന്നില്‍ ദുരുഹത.

സാധാരണ ഗതിയില്‍ തങ്ങള്‍ക്കെതിരായ കോടതി ഉത്തരവുകള്‍ വന്നാല്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ മനം മാറ്റത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.

 



തത്കാലം സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മാത്രമാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. അവരുടെ നിര്‍ദ്ദേശമില്ലാതെ ഇവര്‍ പ്രവര്‍ത്തിക്കാറില്ല.

കോണ്‍ഗ്രസുമായി ദേശിയ തലത്തില്‍ കൈ കോര്‍ക്കേണ്ടതില്ലെന്ന കോടിയേരി ഉള്‍പ്പെടെയുള്ള തീരുമാനത്തിനും ഇതില്‍ ഒരു നിര്‍ണായ പങ്കുണ്ടെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കില്‍ ബിജെപിക്ക് വീണ്ടും കേന്ദ്ര ഭരണം കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള മിടുക്ക് ബി ജെ പി ക്കുണ്ട്. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായിയും കോടിയേരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് എതിരെയാണ് നിലപാടെടുത്തത്. എന്നാല്‍ യച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്ര സി പി എം നേതാക്കള്‍ക്ക് കോണ്‍ഗ്രസ് സഹകരണത്തോട് താത്പര്യ മുണ്ട്. കേരള നേതാക്കളുടെ എതിര്‍പ്പ് കാരണമാണ് അത് നടക്കാതെ പോയത്.

 



കേരളത്തില്‍ സ്വര്‍ണ്ണക്കടത്തും ബിനീഷ് വിഷയവും തട്ടുകേടില്ലാതെ തീര്‍ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കനിയണം. അതിനുള്ള സമര്‍ത്ഥമായ നീക്കങ്ങളാണ് കേരള നേതാക്കള്‍ നടത്തുന്നത്. സ്വപ്ന സുരേഷ് പുട്ടു പോലെ ഇറങ്ങി പോയിട്ടും ഇ.ഡി.അനങ്ങാത്തതും സി പി എം നേതാക്കളുടെ സഹായം കാരണമാണെന്ന് കരുതുന്നു.

ബിനീഷിന്റെ കാര്യത്തില്‍ കര്‍ണാടക ഹൈക്കോടതി രൂക്ഷമായ പരാമര്‍ശങ്ങളാണ് എന്‍ സി ബിക്കെതിരെ നടത്തിയത്.

 



ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. സംശയം വെച്ച് മാത്രം ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി പരാമര്‍ശം. വിധി പകര്‍പ്പിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇഡി കേസില്‍ ബംഗ്ലൂരുവിലെ കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. എപ്പോള്‍ വിളിപ്പിച്ചാലും കോടതിയില്‍ ഹാജരാകണം രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.



കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നില്‍ പറഞ്ഞിരുന്നു.


ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാര്‍ക്കോട്ടിക് കണ്‍ണ്ട്രോള്‍ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികള്‍. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്. ബിനീഷിന്റെ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസില്‍ എന്‍സിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.

 



അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്റെ വാദം ഇഡിയും എന്‍സിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടര്‍ നടപടികളും നിര്‍ണായകമാണ്. ലഹരി ഇടപാടില്‍ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡിലെ ഒപ്പുപോലും ബിനീഷിന്റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

മാത്രമല്ല ഹോട്ടല്‍ വ്യവസായത്തിനെന്ന പേരില്‍ പണം മയക്കുമരുന്നിടപാടുകാര്‍ക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തല്‍.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends