Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മോദിയുടെ ഒന്നൊന്നര നീക്കം... യോഗിയുടെ തോളില്‍ കയ്യിട്ടു സംസാരത്തിലേര്‍പ്പെട്ട മോദിയുടെ ചിത്രം വൈറലാകുന്നു; ചര്‍ച്ചകള്‍ പോകുന്നത് ഭാവി പ്രധാനമന്ത്രിയിലേക്ക്; ബിജെപിയിലെ തലതൊട്ടപ്പന്‍മാര്‍ നോക്കി നില്‍ക്കെ യോഗിക്ക് വച്ചടി വച്ചടി കയറ്റം

22 NOVEMBER 2021 10:27 AM IST
മലയാളി വാര്‍ത്ത

ദേശീയ തലത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ തോളില്‍ കയ്യിട്ടുള്ള ഫോട്ടോ. രാമ ലക്ഷ്മണന്‍മാരെന്നും ഭാവി പ്രധാനമന്ത്രിയെന്നും വരെ കമന്റുകളാണ് പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗിയും ഗൗരവ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ചിത്രം യോഗി തന്നെ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങിയത്. ഉത്തര്‍ പ്രദേശ് രാജ്ഭവനില്‍വച്ച് യോഗിയുടെ തോളില്‍ കയ്യിട്ടു സംസാരത്തിലേര്‍പ്പെട്ട മോദിയുടെ രണ്ടു ചിത്രങ്ങളാണ് ട്വിറ്ററില്‍ പങ്കുവച്ചത്. 'പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങള്‍ യാത്ര ആരംഭിച്ചു' എന്നര്‍ഥമുള്ള ഹിന്ദി കവിതയും ഫോട്ടോകള്‍ക്കൊപ്പം യോഗി പങ്കുവച്ചു.

 



യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാഷ്ട്രീയ ചര്‍ച്ചകളും വിമര്‍ശനവും സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിക്ക് ജനപിന്തുണ നഷ്ടമായതുകൊണ്ടുള്ള നീക്കമാണിതെന്നു സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രതികരിച്ചു.

ഈ ചിത്രം കണ്ടയുടന്‍ സമൂഹമാധ്യമങ്ങള്‍ അത് ആഘോഷിക്കുകയായിരുന്നു. ഇന്ത്യയുടെ രണ്ട് നിര്‍ഭയരായ നേതാക്കള്‍ കുശലം പറഞ്ഞ് നടക്കുന്ന ചിത്രം മോദി, യോഗി ആരാധകര്‍ വൈകാരികമായി ഏറ്റെടുക്കുകയും രസകരമായ കമന്റുകള്‍ ചേര്‍ക്കുകയും ചെയ്തു. ചില ആര്‍ടിസ്റ്റുകള്‍ യോഗിയുടെ അടുത്ത് പുലിയെയും മോദിയുടെ അടുത്ത് സിംഹത്തെയും ചേര്‍ത്ത് ഇരു നേതാക്കളുടെയും നിര്‍ഭയത്വത്തെ വാഴ്ത്തുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത് പോസ്റ്ററുകളും ട്വിറ്റില്‍ പങ്കുവെച്ചു.

 



'ഇന്നത്തെ പ്രധാനമന്ത്രിയും നാളത്തെ പ്രധാനമന്ത്രിയും' എന്നായിരുന്നു ഒരാളുടെ കമന്റ്. ഒരു കോടി വാക്കുകള്‍ പറയുന്നതിന് തുല്ല്യമാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇന്ത്യയുടെ വര്‍ത്തമാനകാലം ഭാരതത്തിന്റെ ഭാവികാലത്തോടൊപ്പം നടക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം. രാജ്യത്തെ ഡിജിപിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലഖ്‌നോവില്‍ എത്തിയതാണ് മോദി. 'ഇന്ത്യയുടെ ഇന്നും നാളെയും ഒന്നിച്ച്', 'വര്‍ത്തമാനവും ഭാവിയും ഒന്നിച്ച്' എന്നിങ്ങനെ തുടരുന്നു പ്രതികരണങ്ങള്‍....മോദിക്ക് 71 വയസ്സായെങ്കില്‍ മോദിയുടെ അതേ കരളുറപ്പും ദൃഡനിശ്ചയവും കാണിക്കുന്ന യോഗിയ്ക്ക് 49 വയസ്സേ ഉള്ളൂ.

ഞായറാഴ്ച രാവിലെ മോദിയെ കാണാന്‍ പോയതാണ് യോഗി ആദിത്യനാഥ്. എന്നാല്‍ ഈ നടത്തത്തിനിടയില്‍ ഇരുനേതാക്കളും തമ്മില്‍ എന്തൊക്കെയാണ് ചര്‍ച്ച ചെയ്തതെന്ന് യോഗി വെളിപ്പെടുത്തിയില്ല.



ഈ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചതോടൊപ്പം ഒരു ഹിന്ദി കവിതയും ആദിത്യനാഥ് പങ്കുവെച്ചിരുന്നു: 'ഒരു പ്രതിജ്ഞയോടെ നമ്മള്‍ ഇരുവരും ഒരു യാത്ര തുടങ്ങി; നമ്മുടെ മനസ്സും ശരീരവും സമര്‍പ്പിച്ചുകൊണ്ട്, സൂര്യോദയത്തെ സൃഷ്ടിക്കാന്‍; സൂര്യനെ ആകാശത്തിന് മുകളിലേക്കുയര്‍ത്താന്‍; അതുവഴി ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാന്‍' ഇതാണ് യോഗി പങ്കുവെച്ച കവിതയുടെ ഏകദേശ അര്‍ത്ഥം.

യോഗിയുടെ ഈ ട്വീറ്റ് ഉടനെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് വീണ്ടും ട്വീറ്റ് ചെയ്തു: 'സമഗ്ര വിജയത്തിലേക്ക് നീങ്ങുന്നു' എന്ന കുറിപ്പോടെയാണ് സ്വതന്ത്രദേവ് സിംഗിന്റെ ട്വീറ്റ്.

 



അതേസമയം യോഗിയുടെ വളര്‍ച്ച ബിജെപിയിലെ പല തലതൊട്ടപ്പന്‍മാരേയും അസ്വസ്തമാക്കുന്നുണ്ട്. ചെറിയ പ്രായത്തിലാണ് യോഗി യുപിയുടെ മുഖ്യമന്ത്രിയാകുന്നത്. മോദിയുടെ പിന്‍ഗാമിയായി യോഗിയെ മോദി തന്നെ ഉയര്‍ത്തിക്കൊണ്ടുവരുമോയെന്ന ഭയവുമുണ്ട്. അതാണ് തലമുതിര്‍ന്ന ബിജെപിക്കാരെ അമ്പരപ്പിക്കുന്നത്. എന്തായാലും അല്‍പം കാത്തിരിക്കേണ്ടി വരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends