Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അനുപമയ്ക്കെതിരെ കലിതുള്ളി സോഷ്യൽ മീഡിയ, അവളെ ന്യായീകരിക്കാൻ ഇങ്ങോട്ട് ആരും വരണ്ട, രാവിനെ പകലാക്കി കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളർത്തിയ കുഞ്ഞിനെ കൈമാറേണ്ടി വരുന്ന അവസ്ഥ

22 NOVEMBER 2021 09:12 AM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന വിവാദത്തിൽ കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് ഇന്നലെയാണ് തിരുവനന്തപുരത്തെത്തിച്ച് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറുടെ സംരക്ഷണയിൽ ഏൽപിച്ചത്. കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് 18നാണ് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചൈൽഡ് വെൽഫയർ കൗൺസിലിന് നിർദേശം നൽകിയത്.

താനറിയാതെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന ആരോപണവുമായി ഒക്ടോബർ 14നാണ് പേരൂർക്കട സ്വദേശി അനുപമ രംഗത്തെത്തിയത്. പ്രാദേശിക ഇടത് നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ കുഞ്ഞിനായി അനുപയും പങ്കാളി അജിത്തും നിരന്തരം നടത്തിയ സമരങ്ങൾക്കും നിയമ നടപടികൾക്കും ഒടുവിലാണ് കുഞ്ഞിനെ നാട്ടിലെത്തിച്ചത്.

 

കുഞ്ഞ് വിമാനത്തവളത്തിലെത്തിയെന്ന് അറിഞ്ഞതോടെ അനുപമ കുഞ്ഞിനെ കാണമെന്ന് ആവശ്യപ്പെട്ടു സാദ്ധ്യമല്ലെന്ന മറുപടി ലഭിച്ചതോടെ അനുപമയ്‌ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. പെറ്റമ്മയാണെങ്കിലും അനുപമയ്ക്ക് ഒപ്പമല്ല സോഷ്യൽ മീഡിയ. ഒരുവർഷമായി പൊന്നുപോലെ വളർത്തിയ ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്കൊപ്പമാണ് ഭൂരിഭാഗം പേരും.

ആ കുഞ്ഞിന്റെ നല്ല ഭാവിയാണ് ഈ ഒരു സംഭവത്തിലൂടെ നഷ്ടപ്പെടാൻ പോകുന്നതെന്നാണ് സോഷ്യൽമീഡിയയുടെ വിമർശനം. നിരവധി പേരാണ് ആന്ധ്രയിലെ ദമ്പതികൾക്കൊപ്പം ചേർന്ന് സംസാരിച്ചത്. സോഷ്യൽമീഡിയയിൽ അനുപക്കെതിരെ രോഷം പുകയുകയാണ്.

ചില കുറിപ്പുകൾ വായിക്കുമ്പോൾ ഇത് നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചില കുറിപ്പുകൾ നോക്കാംം...

‌‌‌ചില കുറിപ്പുകൾ കാണാം:

നിങ്ങൾ ആഘോഷിച്ചോളൂ
ഒറ്റപെട്ടു പോയ ഒരു ജീവനു ശ്വാസം ഊതിക്കൊടുത്തു ജീവിപ്പിച്ച രണ്ടു മനുഷ്യരുണ്ട്, അവരുടെ കയ്യിൽനിന്നു നിങ്ങളീ പിടിച്ചു പറിച്ചു കൊണ്ടുപോവുന്ന കുഞ്ഞിന് ഉച്ചത്തിൽ സംസാരിക്കാൻ കഴിയാത്തത് നിങ്ങളുടെ ഭാഗ്യം ..അന്യ ഭാഷക്കാരായ ആ രണ്ടു മനുഷ്യരുടെ കണ്ണീരിനു ആരിനി കണക്കു പറയും ..
നിയമം നീതി നടപ്പാവാൻ വേണ്ടിയാണ് , അല്ലാതെ പിഴച്ചു പോയ മനുഷ്യരുടെ പിടിവാശി നടപ്പാവാൻ വേണ്ടി ആവരുത്
ഇവിടെ നമുക്ക് തെറ്റു പറ്റി.
നെറികേടാണ് നമ്മളീ ചെയ്യുന്നത് ..!!

 

 

വല്ലാത്ത ഒരു നോവ്…

കുഞ്ഞിനെ വേർപെട്ട ആ അച്ഛനും അമ്മയ്ക്കും
താങ്ങാൻ പറ്റണെ എന്ന് പ്രാർത്ഥന.
പ്രസവിച്ച അമ്മയുടെ മനസ്സ് കാണാതെ അല്ല..
ഒരേ സമയം സമാധാനവും,
അതേ പോലെ തന്നെ ഇത്രയും നാൾ അവനെ വളർത്തിയവരെ ഓർത്ത് സങ്കടവും……….

അടുത്ത കുറിപ്പ് കാണാം:

ഈ കാട്ടുന്ന നീതി കേടിന്റെ പേരത്രെ നിയമം..
അവകാശം പറഞ്ഞു ചൂണ്ടി കാണിക്കാൻ ഒരു തന്ത ഇല്ലാഞ്ഞപ്പോൾ അറിഞ്ഞു കൊണ്ട് അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ, ഗർഭപാത്രത്തിൽ ഒരു പോന്നോമനയെ ചുമക്കാൻ കഴിയാതെ പോയൊരമ്മ അനാഥത്വത്തിൽ നിന്നു വാരിപ്പുണർന്നു ചൂടും ചൂരും നൽകി സനാഥനാക്കി. കുഞ്ഞെന്ന ലോകത്ത് ഒരച്ഛനും അമ്മയും ആയി ജീവിച്ചു തുടങ്ങിയ 2 ജീവനുകളിൽ നിന്നു ആ കുഞ്ഞിനെ ഉപേക്ഷിച്ചുകളഞ്ഞു മാസങ്ങൾ തിരിഞ്ഞു നോക്കാതെ ഇരുന്നവരിലേക്ക് പേറ്റു നോവിന്റെ മഹിമ പറഞ്ഞു തിരിച് എൽപ്പിക്കുന്നു…. അനുപമ എന്ന പെറ്റമ്മയുടെ കണ്ണീരിനെക്കാൾ മഹത്വം ആ അന്യ ദേശക്കാരായ പോറ്റമ്മയുടെയും അച്ഛന്റെയും കണ്ണീരിനും നെഞ്ചുരുക്കുന്ന വേദനയ്ക്കും തന്നെയാണ്.
സഹിക്കാൻ കഴിയട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു .

 

മറ്റൊരു കുറിപ്പ്:

ഈ വിഷയത്തിൽ ഒന്നും എഴുതരുത് എന്ന് കരുതിയതാണ്. പക്ഷേ ഈ ചിത്രം വല്ലാതെ വിഷമിപ്പിക്കുന്നു .ഒരു വർഷത്തോളം തന്റെ ഹൃദയം പോലെ നോക്കിയ കുഞ്ഞിനെ പ്രസവിച്ചു എന്നൊരൊറ്റ കാരണം കൊണ്ട് മാത്രം അമ്മയെന്ന് അവകാശപ്പെടുന്നവരിലേക്ക് കൈമാറാനുള്ള പോക്കാണിത്. ജനിച്ചു ആഴ്ചകൾ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ നോക്കി എടുക്കാൻ അവർ എന്ത് മാത്രം കഷ്ടപെട്ടിട്ടുണ്ടാകും, അവനെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ടാകും. അവന്റെ കളിചിരികൾ അവരിൽ എന്ത് മാത്രം സന്തോഷം ഉണ്ടാക്കിയിട്ടുണ്ടാകും.

അവൻ ആദ്യമായ് മുഖത്തു നോക്കി ചിരിച്ചപ്പോൾ, കമിഴ്ന്നു വീണപ്പോൾ, മുട്ടുകുത്തിയപ്പോൾ, അമ്മേയെന്ന് വിളിച്ചപ്പോൾ അവർ എന്തോരം സന്തോഷിച്ചിട്ടുണ്ടാകും. രാവിനെ പകലാക്കി കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളർത്തിയ കുഞ്ഞിനെ കൈമാറേണ്ടി വരുന്ന അവസ്ഥ.. ആർക്കും ഇങ്ങനെ ഒരവസ്ഥ വരുത്തരുതേ ഭഗവാനെ. കുഞ്ഞിനെ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന വേദന തരണം ചെയ്യാൻ ആ മാതാപിതാക്കൾക്ക് കഴിയട്ടെ.

Nb: പ്രസവിച്ചത് കൊണ്ട് മാത്രം ആരും അമ്മ ആകില്ല.. അവളെ ന്യായീകരിക്കാൻ ഇങ്ങോട്ട് ആരും വരണ്ട.

ഇത്തരത്തിലാണ് സോഷ്യൽ മീഡിയിലൂടെ ഈ വിഷയത്തിൽ ആളുകളുടെ പ്രതികരണം.ദത്ത് കൊടുത്ത ദമ്പതികളുടെ കൈയ്യിൽ ന്നിന്നും കുഞ്ഞിനെ തിരികെ കൊണ്ടുവന്നതിനോട് ആരും തന്നെ യോജിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ കുറിപ്പുകൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends