കാമുകനെ തേടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി ആർ.പി.എഫിന്റെ മുറിയിൽ കയറി കതകടച്ചു;ഒരു രാത്രി മുഴുവൻ മുറിയിൽ നിന്നും പുറത്തിറങ്ങാതെ യുവതി;പുറത്തിങ്ങാൻ ഭീഷണിയും അനുനയവും പരാജയപ്പെട്ടു; തഞ്ചത്തിൽ യുവതിയെ ജനലിനരികിലേക്ക് എത്തിച്ചു; യുവതിയുടെ കൈയില്‍ പിടികിട്ടിയ ഉദ്യോഗസ്ഥര്‍ അവിടെതന്നെ പിടിച്ചുനിര്‍ത്തി; വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച്ച!യുവതി മുറിയിലൊളിച്ചത് ആ ദേഷ്യത്തിൽ

കാമുകനെ തേടി റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി ഒരു രാത്രി മുഴുവൻ ആർ.പി.എഫിന്റെ മുറിയ്ക്കുള്ളിൽ കയറി ഒളിച്ചു . യുവതിയുടെ പെരുമാറ്റത്തിൽ വട്ടം കറങ്ങി പോലീസ് . രാത്രിയിൽ മുറിയ്ക്കുള്ളിലിരുന്ന യുവതിയെ രാവിലെയായിട്ടും അനുനയിപ്പിച്ച് പുറത്തിറക്കാനാവാതെ വന്നതോടെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് വാതിൽ പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.
ശനിയാഴ്ച രാത്രി കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ദീര്‍ഘനേരം കാത്തിരുന്നിട്ടും കാമുകന്‍ ഫോണ്‍ എടുക്കാതെ വന്നതോടെയാണ് യുവതി അസ്വസ്ഥയായത്. കാമുകനെ കാണാതെ പരിഭ്രാന്തയായ യുവതി പൊലീസിനെ ബന്ധപ്പെട്ടപ്പോൾ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതാണ് പ്രകോപനം ആയത്. യുവതിയുടെ വീട്ടുകാരെ ബന്ധപ്പെടാനായി പൊലീസ് ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. അല്‍പനേരത്തിനുശേഷം യുവതി റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫിന്റെ മുറിയിലേക്ക് ഓടിക്കയറി കതക് ഉള്ളില്‍നിന്ന് പൂട്ടി.
ഇരുമ്പ് വാതിലായതിനാല്‍ കതക് തുറക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. മുറിയുടെ ജനലിലൂടെ അനുനയവും ഭീഷണിയും പ്രയോഗിച്ചെങ്കിലും ഏശിയില്ല. ഇതോടെ രാത്രി മുഴുവന്‍ പൊലീസുകാര്‍ പുറത്തുനിന്ന് നിരീക്ഷിച്ചു. ഞായര്‍ രാവിലെയും യുവതി പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലീസ് ഫയര്‍ഫോഴ്സിന്റെ സഹായം തേടി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ യുവതിയെ അനുനയിപ്പിച്ചു.
ജനലിനരികിലേക്ക് എത്തിയ യുവതിയുടെ കൈയില്‍ പിടികിട്ടിയ ഉദ്യോഗസ്ഥര്‍ അവരെ അവിടെതന്നെ പിടിച്ചുനിര്‍ത്തി. ഇതിനിടെ മറ്റൊരുസംഘം ജനലിലൂടെ ഇരുമ്പ് കമ്പി ഉപയോഗിച്ച് വാതിലിന്റെ ലോക്ക് മാറ്റി ഉള്ളില്‍ കയറി യുവതിയെ പുറത്തിറക്കി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വൈകിട്ടോടെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയച്ചു.
https://www.facebook.com/Malayalivartha

























