Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വൈറ്റില ബൈപ്പാസിലെ കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മാതാ പിതാക്കള്‍ ദുഃഖത്തില്‍ നിന്നും കരകയറാന്‍ പണിപ്പെടുമ്പോള്‍ ആന്‍സിയുടെ ഉമ്മ അനുദിനം വേദനയിലേക്ക് കൂപ്പുകുത്തുന്നു... താനാണോ മോളെ അപകടത്തിലേക്ക് തള്ളിയത് ആന്‍സിയുടെ ഉമ്മ വിതുമ്പുന്നു

22 NOVEMBER 2021 02:20 PM IST
മലയാളി വാര്‍ത്ത

വൈറ്റില ബൈപ്പാസിലെ കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മാതാ പിതാക്കള്‍ ദുഃഖത്തില്‍ നിന്നും കരകയറാന്‍ പണിപ്പെടുമ്പോള്‍ ആന്‍സിയുടെ ഉമ്മ അനുദിനം വേദനയിലേക്ക് കൂപ്പുകുത്തുന്നു. ഓരോ നിമിഷവും അവര്‍ക്ക് ലോകം ഒരു ഭാരമായി മാറുകയാണ്.

മുന്നോട്ടു പോകാന്‍ സാധിക്കാത്ത തരത്തില്‍ അവര്‍ പരിഭ്രാന്തയാണ്. താനെന്തോ കുറ്റം ചെയ്‌തെന്ന മട്ടിലാണ് അവര്‍ പെരുമാറുന്നത്. ആന്‍സിയെ അപകടത്തിലേക്ക് തള്ളിവിട്ടത് താനാണെന്ന് അവരുടെ ഉപബോധമനസ് പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇതില്‍ വാസ്തവമുണ്ടോ? മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ചില വസ്തുതകള്‍ ഇതാണ്.

 



നവംബറില്‍ ക്യാറ്റ് പരീക്ഷയെഴുതാന്‍ ഫീസടച്ച് കാത്തിരിക്കുകയായിരുന്നു ആന്‍സി. മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു.. ഇതിനിടയില്‍ അര്‍ബുദരോഗികള്‍ക്ക് മുടി ദാനംചെയ്യണമെന്ന മോഹമുണ്ടായി. കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കുന്ന സംഘടനകളുമായി ആന്‍സിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

ചെയ്യേണ്ട കാര്യങ്ങള്‍ തന്റെ മുറിയില്‍ എഴുതി സൂക്ഷിക്കുന്നത് ആന്‍സിയുടെ പതിവാണ്. ഇതെല്ലാം കൊച്ചു കുറിപ്പുകളായി അവര്‍ മുറിയിലെ ചുമരില്‍ എഴുതിയൊട്ടിച്ചിരുന്നു. ജീവിതത്തില്‍ എന്തായിത്തീരണമെന്ന് ആന്‍സിക്ക് ക്യത്യമായി അറിയാമായിരുന്നു. ആന്‍സി എഴുതി ഒട്ടിച്ച കുറിപ്പുകളൊന്നും ഉമ്മ ഇപ്പോള്‍ നോക്കാറില്ല.

 



അന്‍സിക്ക് സിനിമയും മോഡലിങ്ങും ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാറ്റ് പരീക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നാണ് പിതാവ് പറയുന്നത്.

സിനിമ ആന്‍സിക്ക് ഇഷ്ടമായിരുന്നെങ്കിലും അതൊരിക്കലും ആന്‍സിയുടെ ആദ്യ പരിഗണനയിലുണ്ടായിരുന്നില്ല. സിനിമക്ക് വേണ്ടിയല്ല ആന്‍സി തന്റെ ജീവിതം മാറ്റിവച്ചത്.

 


സിനിമയ്ക്കുവേണ്ടി എവിടെയെങ്കിലും പോകാനോ ചാന്‍സ് ചോദിക്കാനോ ഒന്നും അവര്‍ തയ്യാറായിരുന്നില്ല. ചില വാഗ്ദാനങ്ങള്‍ വന്നെങ്കിലും അതെല്ലാം നോക്കിമാത്രമാണ് അവര്‍ സ്വീകരിച്ചിരുന്നത്. സിനിമ ആന്‍സിയുടെ പ്രയോറിറ്റി അല്ലാത്തതായിരുന്നു കാരണം.

ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലും അതേ നിലപാട് തന്നെയാകും ആന്‍സി സ്വീകരിച്ചത്. അതിന്റെ ഫലമായിട്ടാണോ, വാര്‍ത്തകളില്‍ പറയുന്നതുപോലെ ഒരു കാര്‍ അവരുടെ കാറിനെ പിന്തുടര്‍ന്നതെന്നറിയില്ല. ആന്‍സിയുടെ നിലപാടില്‍ അത്യപ്തിയുണ്ടായിരുന്നവരാണോ കാറില്‍ പിന്നടര്‍ന്നതെന്ന സംശയം ആന്‍സിയുടെ പിതാവ് കബീര്‍ ഉന്നയിക്കുന്നുണ്ട്.



കാര്‍ പിന്തുടര്‍ന്നുവെന്നു പറയുന്നതിലും ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയെന്നു പറയുന്നതിലും ദുരൂഹതയുണ്ടെന്ന് കബീര്‍ പറഞ്ഞു. ഹോട്ടലുടമയെ അന്‍സിക്ക് നേരത്തെ പരിചയമുള്ളതായി കബീറിനറിയില്ല. ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ ആരൊക്കെ പങ്കെടുത്തുവെന്ന കാര്യവും അറിയില്ല.

കഴിഞ്ഞമാസം 15-നായിരുന്നു ആന്‍സിയുടെ പിറന്നാള്‍. സാധാരണ ജന്മദിനത്തിന് അവര്‍ കൂട്ടുകാരുടെ കൂടെ പോയി ആഘോഷിക്കാറുള്ളതാണ്. ഇത്തവണ ജന്മദിനത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. ആശംസ നേരാന്‍ ഖത്തറില്‍നിന്ന് വാപ്പ വിളിക്കുമ്പോള്‍ ആന്‍സി മുറിയിലിരുന്നാണ് സംസാരിച്ചത്. സെപ്തംബറില്‍ ഞാന്‍ നാട്ടില്‍നിന്ന് ഖത്തറിലേക്ക് മടങ്ങുമ്പോള്‍ അവളെ കെട്ടിപ്പിടിച്ച് യാത്രപറയാന്‍ പോലും സാധിച്ചിരുന്നില്ല. അതിനുമുമ്പ് ആന്‍സിക്ക് കോവിഡ് വന്നതിനാല്‍ അല്‍പ്പം ദൂരെ നിന്നാണ് മോള്‍ പിതാവിനെ യാത്രയാക്കിയത്.



കബീറിന് ആന്‍സിയുടെ സിനിമാ- മോഡലിംഗ് കമ്പത്തോട് താത്പര്യക്കുറവുണ്ടായിരുന്നു.എന്നാല്‍ ഉമ്മയുടെ അവസ്ഥ ഇതല്ല. ഉമ്മക്ക് ആന്‍സിയുടെ കലാജീവിതത്തോട് വലിയ താത്പര്യമുണ്ടായിരുന്നു. ആന്‍സിയുടെ കുടുംബത്തിലാര്‍ക്കും അവരുടെ സിനിമാ കമ്പത്തോട് താത്പര്യമുണ്ടായിരുന്നില്ല. അതു തന്നെയാണ് ഉമ്മയുടെ തീരാ ദു:ഖം. മകളുടെ കലാ താത്പര്യങ്ങളില്‍ താന്‍ പ്രതിപത്തി കാണിക്കാതിരുന്നെങ്കില്‍ ഇങ്ങനെയൊരു അപകടം അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് ഉമ്മ കരുതുന്നു. ഇത് തന്നെയാണ് അമ്മയെ അലട്ടുന്നതും വേദനിപ്പിക്കുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends