Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ പ്രതീക്ഷയോടെ കതിർമണ്ഡപത്തിലേക്ക് വലതുകാൽ വച്ചു കയറിയ പെൺകുട്ടി;താലി കെട്ടാനായി വരന് മുന്നിൽ കഴുത്തു നീട്ടിയതും സംഭവിച്ചത് നാടകീയമായ രംഗങ്ങൾ; ഗൾഫിൽ നിന്നുള്ള ആ ഫോൺ കാൾ എല്ലാം തകർത്തെറിഞ്ഞു; താലി വലിച്ചെറിഞ്ഞ് ആ രഹസ്യം തുറന്നടിച്ച് വരൻ; പിന്നാലെ കല്യാണ പന്തലിൽ കൂട്ടയടി;ഒടുവിൽ സംഭവിച്ചത്

22 NOVEMBER 2021 12:41 PM IST
മലയാളി വാര്‍ത്ത

പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ പ്രതീക്ഷയോടെ കതിർമണ്ഡപത്തിലേക്ക് വലതുകാൽ വച്ചു കയറിയ പെൺകുട്ടി.... താലി കെട്ടാനായി വരന് മുന്നിൽ കഴുത്തു നീട്ടിയതും സംഭവിച്ചത് നാടകീയമായ രംഗങ്ങൾ... വരന്റെ വിചിത്രമായ രീതിയിൽ അമ്പരന്ന് വീട്ടുകാരും കല്യാണത്തിന് പങ്കെടുക്കാൻ എത്തിയവരും ... തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

താലികെട്ടിന് മിനിറ്റുകൾക്ക് മുൻപ് മാല ഊരിയെറിഞ്ഞ് വിവാഹത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ് വരൻ. കാര്യങ്ങൾ ഇത്രത്തോളം വഷളായതോടെ വീട്ടുകാർ തമ്മിൽ കല്യാണപ്പന്തലിൽ അടിയും നടന്നു. പോലീസ് ഇടപെട്ടാണ് എല്ലാവരെയും ശാന്തമാക്കിയത്. എന്നാൽ കല്യാണത്തിൽ നിന്നും പിന്മാറാൻ കാരണം യുവാവ് തന്നെ വെളിപ്പെടുത്തി .

കഴിഞ്ഞ ദിവസം രാത്രി ഗൾഫിൽ നിന്ന് തന്റെയും സഹോദരിയുടെയും ഫോണിൽ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പറഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഒരു വർഷം മുൻപായിരുന്നു വെഞ്ഞാറമൂട് സ്വദേശിയായ വധുവിന്റെയും നിയമപാലകനായ വരന്റെയും വിവാഹ നിശ്ചയം നടന്നത്.

കൊറോണ ഭീതി ഉണ്ടായിരുന്നതിനാൽ നീട്ടി നീട്ടി കൊണ്ട് പോയി .അത് ഒഴിഞ്ഞതിന് പിന്നാലെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു . വിവാഹത്തിന് ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമാെക്കെ ഇരുകൂട്ടരും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ രാവിലെ ഓഡിറ്റോറിയത്തിലെത്തിയ വരൻ വിവാഹത്തിന് മിനിറ്റുകൾക്ക് മുൻപ് മാല ഊരിയെറിഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

ഇതോടെ രണ്ട് വീട്ടുകാരും തമ്മിൽ കയ്യാങ്കളിയായി. സംഭവമറിഞ്ഞ് പോലീസ് എത്തി. അപ്പോഴേക്കും നിരവധി ആൾക്കാർ സ്ഥലം വിട്ടു. തുടർന്ന് പോലീസാണ് വധുവിന്റെയും വരന്റെയും രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തത്. നഷ്ടങ്ങൾ സ്വയം സഹിക്കാമെന്നും ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പരാതി ഒന്നുമില്ലെന്നുമുള്ള ധാരണയിലാണ് ഇരകൂട്ടരും പിരിഞ്ഞത്. 

അക്ഷരാർത്ഥത്തിൽ ഒരു നാട് മുഴുവൻ മുൾമുനയിൽ നിന്ന നിമിഷങ്ങളായിരുന്നു ആ കതിർമണ്ഡപത്തിൽ അരങ്ങേറിയത്. അങ്ങനെയെന്തെങ്കിലും ഫോൺ കോൾ വന്നിരുന്നു എങ്കിൽ കല്യാണം മണ്ഡപത്തിലേക്ക് എത്തുന്നതിനു മുന്നേ തന്നെ വരന് കാര്യങ്ങൾ അവരോട് പറഞ്ഞു വിവാഹത്തിൽ നിന്ന് പിൻമാറാമായിരുന്നു. മണ്ഡപത്തിൽ വച്ച് തന്നെ എല്ലാവരുടെയും മുന്നിൽ വധുവിനെയും വീട്ടുകാരെയും നാണംകെടുത്തി കൊണ്ടാണ് വരൻ ഇത്തരം തീരുമാനം എടുത്തു എന്നത് വളരെ അധികം മോശമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends