Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

'മനസു നിറയെ ആ​ന്ധ്രയിലെ ദമ്പതികളാണ് അവരുടെ ഹൃദയ വേദനയാണ് കുഞ്ഞിന്‍റെ മണമുള്ള ഉടുപ്പുകള്‍കെട്ടിപ്പിടിച്ച്‌ കരയുന്ന അവരെയോര്‍ത്താണ് ... ഞാനീ രാത്രിയില്‍ സങ്കടപ്പെടുന്നത്... മാതൃത്വം എന്നത് പ്രസവത്തിലൂടെ സംഭവിക്കുന്ന പദവിയാണെങ്കിലും അത് പൂര്‍ണ്ണമാകുവാന്‍ പ്രസവിച്ചു എന്നത് മാത്രം കാരണമാകുന്നില്ല...' വൈറലായി കുറിപ്പ്

22 NOVEMBER 2021 02:42 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ ദത്ത് നല്‍കിയ കേസിൽ ഉള്‍പ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ഓഫിസറുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നു സാംപിളെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം കുഞ്ഞിനെ നാട്ടിൽ എത്തിച്ചതിനു പിന്നാലെ രണ്ടുതരത്തിലാണ് സോഷ്യൽ മീഡിയ വിഷയം കൈകര്യം ചെയ്തിരിക്കുന്നത്. ഒരുവര്‍ഷമായി പൊന്നുപോലെ വളര്‍ത്തിയ ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്കൊപ്പമാണ് ഭൂരിഭാഗം പേരും നിൽക്കുന്നത്.

ഇപ്പോഴിതാ, സംഭവത്തില്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ ആന്ധ്ര ദമ്പതികള്‍ക്ക്​ സഹായം നല്‍കിയ സിബി ബോണി കുറിച്ച ഫേസ്​ബുക്ക്​ പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്. കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷയൊക്കെ നല്‍കിയതിന്​ ശേഷം കൃത്യമായ ഇടവേളകളില്‍ വന്ന് ആന്ധ്ര​ ദമ്പതികള്‍ മുന്‍ഗണനാക്രമം നോക്കുകയും തന്നെക്കൊണ്ട്​ അഡോപ്ഷന്‍ സെന്‍ററിലേക്ക് ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നുവെന്ന്​ സിബി ബോണി വ്യക്തമാക്കുന്നു. കാത്തിരിപ്പിനൊടുവില്‍ അങ്ങനെയവര്‍ക്കുള്ള അലോട്ട്​മെന്‍റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാന്‍ പോവുന്ന കാര്യം പറയുകയും ചെയ്തുവെന്ന് സിബി കുറിപ്പിൽ പറയുന്നു.

സിബി ബോണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഈ ചിത്രം കണ്ട് ഹൃദയം പൊടിഞ്ഞതിനാല്‍ ഒരു കാര്യം പറയാതെ പോവാന്‍ വയ്യ.. അക്ഷയ കേന്ദ്രം നടത്തുന്ന ഞാന്‍ കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് കുഞ്ഞിനെ ദത്തെടുക്കാനുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നയാളാണ്.. തങ്ങള്‍ക്ക്‌ ഇനി കുട്ടികള്‍ ഉണ്ടാകില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുമായി ഒരു ഭാര്യയും ഭര്‍ത്താവും കൂടെ അക്ഷയയില്‍ വന്നു.

മേശക്കരില്‍ ഇരുന്ന്‌ ഓരോന്നും ശ്രദ്ധാപൂര്‍വ്വം നോക്കുമ്പോള്‍ ഇവര്‍ക്ക് കുട്ടിയെ നോക്കാനുള്ള സാമ്പത്തിക ശേഷിയും ആരോഗ്യസ്ഥിതിയും ഉണ്ടെന്ന് വാര്‍ഡ് മെമ്പര്‍ വരെ സാക്ഷ്യപ്പെടുത്തിയ ലെറ്ററുമെല്ലാമുണ്ട് വര്‍ഷങ്ങള്‍ ഒരുപാടായി ഒച്ചയും അനക്കവുമില്ലാത്ത ജീവിതത്തില്‍ നിന്ന് പപ്പോഴും ചികിത്സ ചെയ്ത പ്രതീക്ഷകള്‍ അസ്തമിച്ച്‌ക ടക്കെണിയില്‍ ആകുമ്ബോഴാണ്‌ഇങ്ങനെയൊരു തീരുമാനത്തിലവര്‍ എത്തുന്നത്.. ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കുമ്പോള്‍ തന്നെ അവരുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു ഏറെ കൊതിച്ച ഒരു വസ്തു നമ്മുടെ കൈകളിലെത്തുമ്പോഴുണ്ടാകുന്ന അതേ വികാരം…

എന്താണ് നിങ്ങളുടെ മുന്‍ഗണന പ്രായം? സെക്സ്? ചെറിയ കുട്ടി മതി നമുക്ക് പെണ്‍കുഞ്ഞ് മതിയെന്ന് അത്​ ആദ്യം വയ്ക്കാം എന്ന് ഭാര്യ പറഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ കണ്ണില്‍ നിന്ന് സന്തോഷ കണ്ണീരാവണം അയാള്‍ കരഞ്ഞു.. അതു കണ്ട്‌ അയാളുടെ ഭാര്യയും കരഞ്ഞു പോയി… രണ്ടു പേരുടെയും കണ്ണീര്‍ കണ്ടപ്പോള്‍ ഞാനും നിശബ്ദയായി എന്‍റെ മനസും വല്ലാതെ സങ്കടപ്പെട്ടു എനിക്കും കരച്ചില്‍ വന്നു.. അതിന് മുന്നും ശേഷവും ഒരു പാട് അപേക്ഷകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഫീല്‍ ചെയ്ത സംഭവം ആദ്യമാണ്..ഭര്‍ത്താവിന്‍റെ കൈയ്യില്‍ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് പിന്നീട് ആ സ്ത്രീ ആ ആപ്ലിക്കേഷന്‍ ഫോം പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്യുന്നത് വരെയിരുന്നത്… കൃത്യമായ ഇടവേളകളില്‍ വന്ന് മുന്‍ഗണന ക്രമം നോക്കുകയും എന്നെക്കൊണ്ട് തന്നെ അഡോപ്ഷന്‍ സെന്‍ററിലേക്ക്​ ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.

കാത്തിരിപ്പിനൊടുവില്‍ അങ്ങനെയവര്‍ക്കുള്ള അലോട്ട്മെന്‍റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാന്‍ പോണ കാര്യം പറഞ്ഞു.. പോയി വാ എന്ന അതിലേറെ സന്തോഷത്തോടെയും ഞാന്‍ പറഞ്ഞു: ഞാനീ കാര്യമൊക്കെ മറന്ന് പോയിരുന്നു കുട്ടിയെ കിട്ടിയോ എന്നൊന്നും തിരക്കിയതുമില്ല: ഒരു ദിവസം കരുനാഗപ്പള്ളിയില്‍ ബേക്കറിയില്‍ നില്‍ക്കുമ്പോഴാണ് ..സിബി..ന്ന വിളികേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയത്… അത് അവരായിരുന്നു ആ ദമ്പതികള്‍ ദാ നോക്കിയേ ഇതാണ് ഞങ്ങളുടെ കുഞ്ഞ്‌ എന്ന് പറഞ്ഞ് ഒരു കുഞ്ഞു വാവയെ തലയില്‍ നിന്നു ഫ്ലാനല്‍ മാറ്റി കാണിച്ചു തന്നു മോള് നില്‍ക്കുന്നത് കണ്ട് കാണിക്കാന്‍ വന്നതാണ്​

എനിക്ക് സന്തോഷം അടക്കാനായില്ല : അവര്‍ക്ക് അങ്ങനെ തോന്നിയല്ലോ.. കാലില്‍ സ്വര്‍ണ്ണ പാദസരവും കമ്മലും മാലയും വളയുമൊക്കെ ഇട്ട ഒരു കൊച്ചു സുന്ദരി അവളെന്നെ നോക്കി ചിരിച്ചു: കൈ നീട്ടിയപ്പോഴേക്കും എന്‍റെ കൈകളിലേക്ക് ചാഞ്ഞു.. ഞാനവരെ നോക്കി അടിമുടി മാറിയിരിക്കുന്നു ചെറുപ്പമായതു പോലെ മുഖം പ്രസന്നവുമായിരിക്കുന്നു ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍: അവര്‍ നിറഞ്ഞ് ചിരിച്ചു കൊണ്ട് മൂന്ന്​ നടന്ന് പോകുന്നത് ഞാന്‍ നോക്കി നിന്നു ..

പറഞ്ഞു വന്നത്‌ ഇത്രയും സന്തോഷത്തിലുള്ള രക്ഷകര്‍ത്താക്കളില്‍ നിന്ന്​ കുഞ്ഞിനെ അടര്‍ത്തിമാറ്റിയാലുള്ള ആ മെന്റല്‍ ട്രോമ എത്ര വലുതായിരിക്കും.. മനസു നിറയെ ആ​ന്ധ്രയിലെ ദമ്പതികളാണ് അവരുടെ ഹൃദയ വേദനയാണ് കുഞ്ഞിന്‍റെ മണമുള്ള ഉടുപ്പുകള്‍കെട്ടിപ്പിടിച്ച്‌ കരയുന്ന അവരെയോര്‍ത്താണ് ... ഞാനീ രാത്രിയില്‍ സങ്കടപ്പെടുന്നത്... മാതൃത്വം എന്നത് പ്രസവത്തിലൂടെ സംഭവിക്കുന്ന പദവിയാണെങ്കിലും അത് പൂര്‍ണ്ണമാകുവാന്‍ പ്രസവിച്ചു എന്നത് മാത്രം കാരണമാകുന്നില്ല.. അമ്മയെക്കാള്‍ പോറ്റമ്മയുടെ മഹത്വമറിഞ്ഞപലരും നമുക്കിടയിലുണ്ട്..ദൈവമേ! ഈ കാലവും കടന്നുപോകാന്‍ പോറ്റമ്മയായ പോറ്റഛനായ ആ നല്ല മനുഷ്യര്‍ക്ക് ശക്തി നല്‍കണേ …

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends