'ചുരുളിയിലെ മുഴുവന്‍ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു മൂപ്പര്‍ക്ക് അതിഷ്ടാവും, പുരോഗമന പാര്‍ട്ടി നേതാവല്ലേ… എന്നും അലി അക്ബർ പറയുന്നു. എന്നാൽ ഇതൊക്കെ കേട്ടാലയും പിണറായി സഖാവിനോ പാർട്ടി അണികൾക്കോ പൊള്ളുമെന്നു തോന്നുന്നില്ല...' മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സംവിധായകന്‍ അലി അക്ബര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമാണ് ചുരുളി എന്ന സിനിമയിലെ പദ പ്രയോഗങ്ങൾ. ഇത് ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുമ്പോഴും കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ ചവിട്ടു കോട്ടയിൽ തള്ളുന്ന തരത്തിലുള്ള അസഭ്യ വർഷങ്ങളാണ് സിനിമയിൽ ഉടനീളം ഉള്ളത്. ജോജു ജോർജ് നായകനായ ചുരുളിക്ക് യദാർത്ഥത്തിൽ തെറിളി എന്ന പേരാണ് കൂടുതൽ ചേരുക എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം എന്നത്.
അതോടപ്പം തന്നെ കേരളത്തിന്റെ കലികാലവും അനര്തഥങ്ങളുമാണ് ചുരുളി പോലുള്ള ഇത്തരം സിനിമകളുടെ ജനനം എന്നാണ് സംവിധായകൻ അലി അക്ബറിന്റെ വിലയിരുത്തൽ. ശബരിമല സ്ത്രീ പ്രവേശനം മുതല്‍ തുടങ്ങിയതാണ് ഈ കാലം തെറ്റിയുള്ള മഴയും അനര്‍ത്ഥങ്ങളുമെന്ന് സംവിധായകന്‍ അലി അക്ബര്‍ കുറിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെല്ലാം കാരണക്കാരൻ പിണറായി വിജയൻ എന്ന ഭരണാധികാരിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതിനാൽ തന്നെ ചുരുളിയിലെ മുഴുവന്‍ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു എന്നും അലി അക്ബർ പറഞ്ഞു .
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
ഇവിടെ പെരുമഴയാണ്, കാലം തെറ്റിയ മഴ, എന്ന് തുടങ്ങിയതാണ് ഈ അനര്‍ത്ഥങ്ങള്‍, ശബരിമല സ്ത്രീ പ്രവേശനം മുതല്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നേ പരിഹസിച്ചേക്കാം. പക്ഷെ അന്നുമുതല്‍ ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിലാണ്.. അനുഭവം കൊണ്ട് ഒന്ന് ഹരിച്ചു നോക്കൂ..
ഒന്നും നേരെ ചൊവ്വേ നടക്കുന്നില്ല,
എല്ലാ മണ്ഡല കാലത്തും പരമാവധി ദുരിതം, സന്നിധാനത്ത് കടകള്‍ പോലും ആര്‍ക്കും വേണ്ട, നടവരവ് കുറഞ്ഞു, അയ്യപ്പന്മാര്‍ക്ക് കാനന വഴി ഇല്ല, സന്നിധാനത്ത് മന്ത്രിമാര്‍ പേക്കൂത്ത്, ഒന്ന് മുങ്ങിത്തൊഴാന്‍ പമ്ബ കനിയുന്നില്ല, ഇതൊക്കെ വെറും ഊഹങ്ങളല്ല സത്യമായാതാണ്, സ്ത്രീ പ്രവേശനത്തില്‍ ഹുങ്ക് കാണിച്ച പോലീസ് ഏമാന്മാരുടെ സ്ഥിതി എന്തായി, സാക്ഷാല്‍ പിണുവിന്റെ അവസ്ഥ എന്ത്? സമാധാനമുണ്ടോ? ഒന്നിന് പുറകെ ഒന്നായി അയാളെ വേട്ടയാടാന്‍ സ്വപ്ന മുതല്‍ നമ്മുടെ പുരാവസ്തുക്കാരന്‍ വരെ വന്നില്ലേ?
കാലം കലികാലം എന്ന് വെറുതെ പറഞ്ഞാല്‍ പോരാ…
ദുഷ്ട ശക്തികള്‍ക്ക് ഈശ്വരന്‍ പണികൊടുക്കുന്ന കാലം… പാവം നമ്മളും അതില്‍ അനുഭവിക്കുന്നു..
ഒരുമിച്ചു പറയാം സ്വാമിയേ ശരണമയ്യപ്പ.
ചുരുളിയിലെ മുഴുവന്‍ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു
മൂപ്പര്‍ക്ക് അതിഷ്ടാവും, പുരോഗമന പാര്‍ട്ടി നേതാവല്ലേ… എന്നും അലി അക്ബർ പറയുന്നു. എന്നാൽ ഇതൊക്കെ കേട്ടാലയും പിണറായി സഖാവിനോ പാർട്ടി അണികൾക്കോ പൊള്ളുമെന്നു തോന്നുന്നില്ല . കാരണം അത്രയ്ക്ക് ഗാരന്റി തൊലിയല്ലേ കമ്മ്യൂണിസ്റ് നേതാക്കൾക്ക് പാരമ്പരാഗതമായി കനിഞ്ഞു കിട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























