ഷാർജയ്‌ക്ക് പോകാനെത്തിയ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാവേലിക്കര സ്വദേശി ഐപ്പ് രാജനാണ് കുഴഞ്ഞുവീണ് മരിച്ചത്. 84 വയസായിരുന്നു. ഇയാൾ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
ഷാർജയ്‌ക്ക് പോകാനായിരുന്നു മാവേലിക്കര സ്വദേശിയായ ഐപ്പ് രാജൻ കൊച്ചിയിലെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha
























