കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് സ്‌ഫോടനം, അപകടത്തിൽ 12 കാരന് പരിക്ക്, നെഞ്ചിനും കാലിനും പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് ബോംബ് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ധർമ്മടം പാലയാട് നരിവയലിലാണ് സംഭവം. പ്രദേശവാസിയായ ശ്രീ വർദ്ധനാണ്(12) പരിക്കേറ്റത്. ഐസ്‌ക്രീം ബോംബാണ് പൊട്ടിത്തെറിച്ചത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോളാണെന്ന് കരുതി എറിഞ്ഞപ്പോൾ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നെഞ്ചിനും കാലിനും പരിക്കേറ്റ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരതരമല്ലന്നാണ് റിപ്പോർട്ട്.
ഈ വർഷം നേരത്തെ മെയിൽ കണ്ണൂരിൽ തന്നെ ഇരട്ടിയിൽ ഇത്തരത്തിൽ ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. അഞ്ചുവയസ്സുകാരനും, ഒന്നര വയസ്സുകാരനുമാണ് പരിക്കേറ്റത്. സഹോദരങ്ങളായ മുഹമ്മദ് അമീൻ, മുഹമ്മദ് റദീസ് എന്നിവർക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha
























