പ്ലസ് ടു കോഴക്കേസ്; വിജിലന്‍സ് സംഘം മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദിന്റെ മൊഴി എടുത്തു

കെ എം ഷാജിക്കെതിരായ അഴീക്കോട് പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദിന്റെ മൊഴി എടുത്തു. കണ്ണൂര്‍ വിജിലന്‍സ് സംഘമാണ് മൊഴിയെടുത്തത്. കോഴിക്കോട് പൊലീസ് ക്ലബ്ബിലെത്തിയാണ് വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം സൗഹൃദ സന്ദര്‍ശനമാണ് നടന്നത് എന്നായിരുന്നു കെപിഎ മജീദിന്റെ പ്രതികരണം.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിജിലന്‍സിന് മുന്നില്‍ മൊഴി നല്‍കുന്നതിനായി കെപിഎ മജീദ് എത്തിയത്. ഏകദേശം ഒരു മണിക്കൂറിന് ശേഷമായിരുന്നു പൊലീസ് ക്ലബ്ബില്‍ നിന്നുള്ള മജീദിന്റെ മടക്കം. സൗഹൃദ സംഭാഷണമാണ് നടന്നതെന്നായിരുന്നു മജീദിന്റെ പ്രതികരണമെങ്കിലും, പ്ലസ് ടു കോഴക്കേസിലെ മൊഴിയെടുക്കലാണ് നടന്നതെന്നായിരുന്നു വിജിലന്‍സിന്റെ വിശദീകരണം.
2014 ല്‍ അഴീക്കോട് എംഎല്‍എ ആയിരിക്കെ പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെഎം ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് ഇന്ന് കെപിഎ മജീദിന്റെ മൊഴിയെടുത്തത്. സംഭവം നടക്കുമ്ബോള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു കെപിഎ മജീദ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തതെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























