കട്ടപ്പനയില്‍ കെഎസ്‌ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; അപകടം സംഭവിച്ചത് വൈദ്യൂതി ലൈനില്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനിടെ

കട്ടപ്പനയില്‍ വൈദ്യൂതി ലൈനില്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനിടയില്‍ കെഎസ്‌ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.നിര്‍മ്മല സിറ്റി സ്വദേശി മണ്ണാത്തിക്കുളത്തില്‍ എം വി ജേക്കബ് ആണ് അപകടത്തില്‍ മരിച്ചത്. ലൈനില്‍ വൈദ്യൂതി പ്രവാഹം സംഭവിച്ചതാണ് അപകടകാരണം എന്നതാണ് പ്രാഥമിക വിവരം.
എന്നാല്‍ ലൈന്‍ ഓഫ് ആക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്നാണ് കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ കൂടുതല്‍ അന്വേഷത്തിലെ വ്യക്തമാകു.
https://www.facebook.com/Malayalivartha
























