കോഴിക്കോട് നാലിടത്തെ കിണറ്റിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം; കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന
കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് നാലിടത്തെ കിണറ്റിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ജില്ലയില്‍ ഇതുവരെ ആര്‍ക്കും കോളറ സ്ഥിരീകരിച്ചിട്ടില്ല എന്നും അധികൃതർ അറിയിച്ചു.
അതോടൊപ്പം തന്നെ നരിക്കുനിയിലെ മൂന്ന് കിണറുകളിലും പെരുമണ്ണയില്‍ ഒരു കിണറിലുമാണ് നിലവില്‍ ബാക്ടീരിയ കണ്ടെത്തിയിരിക്കുന്നത്. വിബ്രിയൊ കോളറയുടെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്താനാണ് അരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
“വിബ്രിയൊ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവതരമാണ്. ബാക്ടീരിയ കണ്ടെത്തിയ പ്രദേശത്തെ കിണറുകളെല്ലാം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും. നരിക്കുനിയില്‍ കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം തന്നെയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത വരാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്,” എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉമര്‍ ഫാറൂഖ് പറഞ്ഞു.
https://www.facebook.com/Malayalivartha
























