Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരുവുനായ ആക്രമിച്ചാല്‍... തെരുവുനായ്ക്കളുടെ ആക്രമണത്തിലും അവ മൂലമുണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം നേടാം; വക്കീലിന്റെയോ മറ്റു സഹായികളുടെയോ ഒന്നും ഒരാവശ്യവുമില്ല

22 NOVEMBER 2021 08:06 PM IST
മലയാളി വാര്‍ത്ത

തെരുവുനായകള്‍ ആക്രമിക്കുന്നതും അവ വാഹനങ്ങള്‍ക്ക് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങളും നാട്ടില്‍ സ്ഥിരമായി കേള്‍ക്കാറുള്ളതാണ്. കേരളത്തില്‍ ഏകദേശം ഒരു വര്‍ഷം ശരാശരി ഒരു ലക്ഷത്തിലധികം സംഭവങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്.

പലര്‍ക്കും അറിയാത്ത ഒരു കാര്യം എന്തെന്നാല്‍, തെരുവുനായ്ക്കളുടെ ആക്രമണത്തിലും അവ മൂലമുണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം തേടാന്‍ നമ്മള്‍ അര്‍ഹരാണ് എന്നുള്ള വസ്തുതയാണ്.
ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി ബഹുമാനപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തില്‍ ഒരു മൂന്നംഗ ക്കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതില്‍ ഡയറ്കടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ,നിയമ സെക്രട്ടറി എന്നിവ രാണ് മറ്റു രണ്ടംഗങ്ങള്‍. ഇക്കാര്യങ്ങള്‍ ഇനിയും പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

നമ്മള്‍ ചെയ്യേണ്ടത് ഇപ്രകാരമാണ് :

തെരുവുനായ ആക്രമിക്കുകയോ ,തെരുവുനായമൂലം വാഹനാപകടം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍, ഒരു വെള്ള പ്പേപ്പറില്‍ സംഭവിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ അപേക്ഷയായി എഴുതി ,അതോടൊപ്പം ചികിത്സതേടിയ ആശുപത്രിയുടെ ബില്ലുകള്‍ , ഒ.പി ടിക്കറ്റ് , മരുന്നുകളുടെ ബില്ല്, വാഹനത്തിന്റെ മെയിന്റനന്‍സിനു ചിലവായ തുകയുടെ ബില്ല് എന്നിവ താഴെപ്പറയുന്ന അഡ്രസിലേക്കു അയച്ചുകൊടുക്കുക.

Justice Siri Jagan Committee,
UPAD Building,
Paramara Road,
Kochi -682018

അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ കമ്മിറ്റി അത് പരിശോധിച്ചശേഷം ,അപേക്ഷകനെ ഒരു ദിവസത്തേക്ക് ഹിയറിംഗിനായി കൊച്ചിയി ലേക്ക് വിളിക്കും.അവിടെ വക്കീലിന്റെയോ മറ്റു സഹായികളുടെയോ ഒന്നും ഒരാവശ്യവുമില്ല. നമുക്ക് നേരിട്ട് നമ്മുടെ പരാതികളും നടന്ന സംഭവവും കമ്മിറ്റിക്ക് മുന്നില്‍ നിസങ്കോചം വിവരിക്കാവുന്നതാണ്.
നമ്മുടെ പരാതി തീര്‍ത്തും ന്യായമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ നമുക്ക് നഷ്ടപരിഹാരം നല്‍കേണ്ടുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ( പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍) നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം നമുക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുന്നതുമാണ്.
ഈ ഒരു സേവനത്തെപ്പറ്റി പലര്‍ക്കുമറിയില്ല. അതുകൊണ്ട് ഇത് പരമാവധി ഷെയര്‍ ചെയ്യുക, കൂടുതലാളുകളിലേക്ക് എത്തിക്കുക.
ഈ വിഷയവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെ ങ്കില്‍ പ്രസ്തുത കമ്മിറ്റിയുടെ സെക്രട്ടിറിയുമായി 9746157240 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (5 minutes ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....  (12 minutes ago)

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (21 minutes ago)

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (28 minutes ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (34 minutes ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (51 minutes ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (1 hour ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (3 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (4 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (4 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (4 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (4 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (4 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends