'വീണ്ടും പ്രണയ പക'; വയനാട് ഇരുപത് വയസ്സുകാരിയെ ഇരുപത്തിമൂന്നുകാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

വയനാട് ലക്കിടിയില്‍ ഇരുപത് വയസ്സുകാരിയായ പെണ്‍കുട്ടിയെ ഇരുപത്തിമൂന്നുകാരന്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.ഗള്‍ഫില്‍ ജോലിചെയ്യുന്ന പാലക്കാട് മണ്ണാര്‍ക്കാട് ശിവങ്കുന്ന് സ്വദേശി ദീപുവാണ് സുഹൃത്തായ പെണ്‍കുട്ടിയെ കത്തിയുമായി കാണാനെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് മൂന്നരവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയാണ് ആക്രമിക്കപ്പെട്ടത്. പുല്‍പള്ളി സ്വദേശിനിയാണ്. ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു വൈകീട്ട് നാലരയോടെ ആക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനി വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കുത്തി പരിക്കേല്‍പ്പിച്ച ദീപു ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
ദീപുവിന്റെ സുഹൃത്ത് ജിഷ്ണു ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അടിവാരത്ത് വച്ച് പിടികൂടി. പെണ്‍കുട്ടിയെ വികൃതമാക്കിയാല്‍ ആരും കല്ല്യാണം കഴിക്കില്ലല്ലോ എന്നതായിരുന്നു ലക്ഷ്യമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പ്രണയത്തില്‍ പ്രശ്നങ്ങളുണ്ടായതിനേതുടര്‍ന്ന് ഇന്നലെ ദീപു ലക്കിടിയില്‍ എത്തിയതായാണ് വിവരം. കോളേജിന് സമീപം പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി.
https://www.facebook.com/Malayalivartha
























