Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144, കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

27 NOVEMBER 2021 05:59 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,297 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 48,501 കോവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 526 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 866, കൊല്ലം 354, പത്തനംതിട്ട 67, ആലപ്പുഴ 184, കോട്ടയം 500, ഇടുക്കി 294, എറണാകുളം 662, തൃശൂര്‍ 512, പാലക്കാട് 178, മലപ്പുറം 208, കോഴിക്കോട് 781, വയനാട് 105, കണ്ണൂര്‍ 348, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,40,528 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,56,43,576), 63.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,69,42,644) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,92,909)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4741 പുതിയ രോഗികളില്‍ 3991 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 589 പേര്‍ ഒരു ഡോസ് വാക്‌സിനും 2243 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1159 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· നവംബര്‍ 19 മുതല്‍ 25 വരെയുള്ള കാലയളവില്‍, ശരാശരി 57,277 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 6167 കുറവ് ഉണ്ടായി.

 

പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 15 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 15%, 9%, 19%, 6%, 10%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (2 minutes ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (8 minutes ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (8 minutes ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (13 minutes ago)

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (3 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (3 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (3 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (3 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (3 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (4 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (4 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (4 hours ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (4 hours ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (5 hours ago)

Malayali Vartha Recommends