ദേഹാസ്വാസ്ഥ്യം; മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈദ്യുതി വകുപ്പിന്റെ പള്ളം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി കെ.കൃഷ്ണന്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഗസ്റ്റ് ഹൗസില്‍ എത്തിയ മന്ത്രിക്ക് പുലര്‍ച്ചെ അഞ്ചോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ചിങ്ങവനം പൊലീസ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഡോക്ടറെ വിളിച്ചു വരുത്തി. ഇ.സി.ജി അടക്കം വിശദമായ പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഷുഗര്‍ലെവല്‍ താഴ്ന്നതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിശ്രമത്തിന് ശേഷം ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha