Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം... ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ?

07 DECEMBER 2021 09:31 AM IST
മലയാളി വാര്‍ത്ത

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം.

ഒമിക്രോണ്‍ അതിപ്രസരം വരും ദിവസങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ എത്ര തോതിലും വേഗത്തിലും കീഴടക്കുമെന്നതില്‍ ഇപ്പോഴും വ്യക്തമായ ധാരണയില്ല. ഏറെ വൈകാതെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കടന്നുവരാനുള്ള സാധ്യത ആരോഗ്യവകുപ്പ് ശരിവയ്ക്കുന്നു.

 


കേരളത്തില്‍ 95 ശതമാനം പേര്‍ക്ക് കോവിഡ് ഒന്നാം ഡോസ് വാക്‌സിനേഷനും 62 ശതമാനത്തിന് രണ്ടു ഡോസുകളും പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വീണ്ടും കോവിഡ് പിടിമുറുക്കുന്നത്. ഇന്ത്യയില്‍ തന്നെ കോവിഡ് വ്യാപനത്തോത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഇടംപിടിക്കുകയും
ഒമിക്രോണ്‍ അതിവ്യാപനം കേരളത്തിലും നാശം വിതയ്ക്കുമെന്ന ആശങ്കയിലാണ് ബൂസ്റ്റര്‍ ഡോസുകളേക്കുറിച്ചുള്ള ആലോചന ശക്തമാകുന്നത്.


അടിയന്തിരമായിഎല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

 



ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് മാസങ്ങള്‍ക്കുള്ളില്‍ നല്‍കിയേക്കും. ഇത്തരത്തില്‍ അഞ്ചു ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതുണ്ട്.

രണ്ട് വര്‍ഷമായിട്ടും കോവിഡ് വൈറസ് അതിന്റെ തീവ്രത തുടരുകയും ഒപ്പം ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ കടന്നുവരികയും ചെയ്യുകയാണ്.

 


മൂന്നാം തരംഗം കുഞ്ഞുങ്ങളെയും കുട്ടികളെയും ആക്രമിക്കുമെന്ന ഭീതി ഒഴിവായതുമാത്രമാണ് നിലവിലെ ആശ്വാസം. അതേ സമയം പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ രാജ്യത്ത് നല്‍കാനായിട്ടില്ലെന്ന സാഹചര്യത്തിലാണ് ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദം
ലോകത്തെ കീഴടക്കിവരുന്നത്.

ഇന്നും ഇന്ത്യപോലെ 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം ജനങ്ങളില്‍പോലും പ്രതിരോധ വാകസിന്‍ എത്തിക്കാനായിട്ടില്ലതാനും. 

 


നിലവില്‍ വാക്‌സീന്‍ സ്വകരിച്ചവരെയും ഒമിക്രോണ്‍ കീഴടക്കുന്ന സാഹചര്യത്തില്‍ പഴയ രണ്ടു ഡോസ് വാക്‌സീനുകളും പ്രതിരോധം നല്‍കില്ലെന്ന ഭീതിയിലാണ് മൂന്നാം ഡോസിനെയും ബൂസ്റ്റര്‍ ഡോസിനെയും കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുന്നത്.


വേഗത്തിലുള്ള വളര്‍ച്ചയും പകര്‍ച്ചയുമാണ് ഒമിക്രോണ്‍ വകഭേദം ഉയ. ഒരേ സമയം ഒരുപാട് ആളുകളെ രോഗികളാക്കി മാറ്റാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്ന് ശരാശരി 2030 പേര്‍ക്ക് രോഗം വ്യാപിച്ചേക്കാമെന്നാണ് ഇപ്പോള്‍ ഉള്ള ഒരു കണക്ക്.

 


ഇത്തരത്തില്‍ ഇത്രയും പേരിലേക്ക് രോഗം വ്യാപിക്കണമെങ്കില്‍ അത് വായുവിലൂടെ തന്നെ പകരണം. വായുവിലൂടെ വ്യാപിക്കാനുള്ള കഴിവ് ഈ വൈറസ് വിഭാഗത്തിന് കൂടുന്നു എന്നതാണ് ഇതില്‍ പ്രധാനം. അതിനാല്‍ തന്നെ ഒമിക്രോണ്‍ വന്നുകഴിഞ്ഞാല്‍ അത് വായുവിലൂടെ തന്നെ പകരുന്ന ഒരു രോഗമായിരിക്കും. അതിനാല്‍ വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഒമിക്രോണ്‍ വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരെക്കൂടി രോഗികളാക്കി മാറ്റാന്‍ ഒമിക്രോണിന് കഴിയാനാണ് സാധ്യത. നിലവില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.



അതിനാല്‍ നിലവിലുള്ള വാക്‌സിന്‍ എടുത്തു എന്നതിനാല്‍ ഒമിക്രോണ്‍ ബാധിക്കില്ലെന്ന് കരുതാനാവില്ല. അതേസമയം തന്നെ കൊറോണ വൈറസിനെതിരെ കോവിഡ് വാക്‌സിനുകള്‍ നല്‍കുന്ന ഭാഗികമായ ഒരു രോഗപ്രതിരോധ ശേഷി മരണങ്ങളില്‍ നിന്നും രോഗം ഗുരുതരമാവാതിരിക്കാന്‍ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വാക്‌സിനെടുത്തവരില്‍ രോഗാണുവിന്റെ വീര്യം കുറയാന്‍ സഹായിക്കും. രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ 40 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം വൈകാതെയുണ്ടായേക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം  (7 hours ago)

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (9 hours ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (9 hours ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (10 hours ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (10 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (10 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (10 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (11 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (11 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (11 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (11 hours ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (11 hours ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (11 hours ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (13 hours ago)

Malayali Vartha Recommends