പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ 60 ബാച്ചുകള്‍ പുതുതായും 19 എണ്ണം കുട്ടികളില്ലാത്തവ ഷിഫ്റ്റ് ചെയ്തുമാണ് അനുവദിക്കുന്നത്.
പുതിയ ബാച്ചുകളില്‍ 12 എണ്ണം സയന്‍സിലും 44 എണ്ണം ഹ്യുമാനിറ്റീസിലും നാലെണ്ണം കോമേഴ്‌സിലുമാണ്. ഷിഫ്റ്റ് ചെയ്യുന്ന ബാച്ചുകളില്‍ എട്ടെണ്ണം സയന്‍സിലും അഞ്ചെണ്ണം ഹ്യുമാനിറ്റീസിലും ആറെണ്ണം കോമേഴ്‌സിലുമാണ്.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചശേഷം നടത്തുന്ന സ്‌കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്ഫറില്‍ ലഭിക്കുന്ന ഓപ്ഷനുകള്‍ അടിസ്ഥാനമാക്കുമേ്ബാള്‍ ഏതെങ്കിലും ബാച്ചില്‍ മതിയായ വിദ്യാര്‍ഥികളില്ലെങ്കില്‍ ആവശ്യകത പരിഗണിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശമുണ്ട്.
പ്രവേശന നടപടികള്‍ അവസാനിക്കുമേ്ബാള്‍ താല്‍ക്കാലികമായി അനുവദിച്ച ബാച്ചില്‍ മതിയായ വിദ്യാര്‍ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അവ റദ്ദാക്കുകയും പ്രവേശനം നേടിയ വിദ്യാര്‍ഥികളെ അതേ സ്‌കൂളിലെ സമാന ബാച്ചിലേക്കോ സമീപത്തെ സ്‌കൂളിലെ സമാന ബാച്ചിലേക്കോ മാറ്റാനും നിര്‍ദേശമുണ്ട്.
പുതിയ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച സ്‌കൂളുകള്‍:
സയന്‍സ് ഗവ. എച്ച്.എസ്.എസ് കരുനാഗപ്പള്ളി, ജി.എച്ച്്.എസ്.എസ് തെങ്കര, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് കൊയിലാണ്ടി, ഗവ. എച്ച്.എസ്.എസ് കുറ്റിയാടി, ഗവ. വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍, ഗവ. എച്ച്.എസ്.എസ് കല്ലാച്ചി, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് നടക്കാവ്, മണിയൂര്‍ പഞ്ചായത്ത് എച്ച്.എസ്.എസ്, ഗവ. മോഡല്‍ എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ഗവ. എച്ച്.എസ്.എസ് മങ്കട, ഗവ. എച്ച്.എസ്.എസ് മാട്ടുമ്മല്‍, ഗവ. വി.എച്ച്.എസ്.എസ് മക്കരപ്പറമ്ബ്.
ഹ്യുമാനിറ്റീസ്: മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ് കുന്നംകുളം, ഗവ. എച്ച്.എസ്.എസ് പഴയന്നൂര്‍, ഗവ. എച്ച്.എസ്.എസ് നടുവട്ടം പട്ടാമ്ബി, പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട്, ഗവ. ഓറിയന്റല്‍ എച്ച്.എസ്.എസ് പട്ടാമ്ബി, ഗവ. എച്ച്.എസ്.എസ് പട്ടാമ്ബി, ജി.എച്ച്.എസ്.എസ് മേഴത്തൂര്‍, ജി.എച്ച്.എസ്.എസ് കടമ്ബൂര്‍, ഗവ. എച്ച്.എസ്.എസ് ആനക്കര, ഗോഖലെ ഗവ. എച്ച്.എസ്.എസ് കുമരനെല്ലൂര്‍, ഗവ. വി.എച്ച്.എസ്.എസ് കൊപ്പം, ഗവ. വി.എച്ച്.എസ്.എസ് വട്ടെനാട്, ജി.എച്ച്.എസ്.എസ് കല്ലിങ്ങല്‍പാടം, ഗവ. എച്ച്.എസ്.എസ് മടപ്പള്ളി, ഗവ. എച്ച്.എസ്.എസ് വളയം, ഗവ. എച്ച്.എസ്.എസ് ചോറോട്, ഗവ. എച്ച്.എസ്.എസ് താമരശ്ശേരി, ഗവ. എച്ച്.എസ്.എസ് നരിക്കുനി, ഗവ. എച്ച്.എസ്.എസ് നീലേശ്വരം, ഗവ. ഗണപത് എച്ച്.എസ്.എസ് ഫറോക്ക്, ഗവ. എച്ച്.എസ്.എസ് അവിട്ടനല്ലൂര്‍, ദേവധാര്‍ ഗവ. എച്ച്.എസ്.എസ് താനൂര്‍, ഗവ. എച്ച്.എസ്.എസ് കോക്കൂര്‍, ഗവ. എച്ച്.എസ്.എസ് വാഴക്കാട്, ഗവ. എച്ച്.എസ്.എസ് പുലാമന്തോള്‍, ഗവ. എച്ച്.എസ്.എസ് എടപ്പാള്‍, ഗവ. എച്ച്.എസ്.എസ് കൊട്ടപ്പുറം,
ഗവ. എച്ച്.എസ്.എസ് കുഴിമണ്ണ, പി.സി.എന്‍.ജി.എച്ച്.എസ് മൂക്കുതല, ഗവ. എച്ച്.എസ്.എസ് വെളിയംകോട്, ഗവ. എച്ച്.എസ്.എസ് കൊണ്ടോട്ടി, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് വണ്ടൂര്‍, ഗവ. എച്ച്.എസ്.എസ് പാലപ്പെട്ടി, ഗവ. എച്ച്.എസ്.എസ് ഇരിമ്ബിളിയം, ഗവ. വി.എച്ച്.എസ്.എസ് വേങ്ങര, ഗവ. എച്ച്.എസ്.എസ് പേരശ്ശന്നൂര്‍, ഗവ. എച്ച്.എസ്.എസ് തൃക്കാവ്, ഗവ. എച്ച്.എസ്.എസ് കോട്ടാത്തറ, ഗവ. എച്ച്.എസ്.എസ് പാലയാട്, ഗവ. എച്ച്.എസ്.എസ് തോട്ടട, ഗവ. ടൗണ്‍ എച്ച്.എസ്.എസ് കണ്ണൂര്‍, ഗവ. എച്ച്.എസ്.എസ് കൂത്തുപ്പറമ്ബ്, ഗവ. സിറ്റി എച്ച്.എസ്.എസ് കണ്ണൂര്‍, ജി.എച്ച്.എസ്.എസ് കോട്ടയം കണ്ണൂര്‍.
കോമേഴ്‌സ്: ഗവ. എച്ച്.എസ്.എസ് പൂനൂര്‍, ഗവ. എച്ച്.എസ്.എസ് ചുള്ളിക്കോട് കുഴിണ്ണ, മാളര്‍ ഗവ. എച്ച്.എസ്.എസ് തോളമ്ബാറ, ഗവ. എച്ച്.എസ്.എസ് കുമ്ബള.
ഷിഫ്റ്റ് ചെയ്യുന്ന ബാച്ചുകള്‍ ലഭിക്കുന്ന സ്‌കൂളുകള്‍:
സയന്‍സ്: ഗവ. എച്ച്.എസ്.എസ് ചാലിശ്ശേരി പാലക്കാട്, ഗവ. വിക്‌ടോറിയ ഗേള്‍സ് എച്ച്.എസ്.എസ് ചിറ്റൂര്‍, ജി.വി.എച്ച്.എസ്.എസ് പയ്യോളി, ഗവ. എച്ച്.എസ്.എസ് തിരുവാലി, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മഞ്ചേരി, ഗവ. എച്ച്.എസ്.എസ് പുറത്തൂര്‍, ഗവ. എച്ച്.എസ്.എസ് എരഞ്ഞിമങ്ങാട്, ഗവ. എച്ച്.എസ്.എസ് കാരക്കുന്ന്.
ഹ്യുമാനിറ്റീസ്: ഗവ. എസ്.എം.ടി എച്ച്.എസ്.എസ് ചേലക്കര, ഗവ. എച്ച്.എസ്.എസ് മച്ചാട്, ഗവ. എച്ച്.എസ്.എസ് കല്ലാച്ചി, പി.സി.എന്‍.ജി.എച്ച്.എസ് മൂക്കുതല, ഗവ. എച്ച്.എസ്.എസ് നിറമരുതൂര്‍.
കോമേഴ്‌സ്: ഗവ. ബോയ്‌സ് എച്ച്.എസ്.എസ് വടക്കഞ്ചേരി, ഗവ. എച്ച്.എസ്.എസ് മൂത്തേടത്ത്, ഗവ. എച്ച്.എസ്.എസ് നിറമരുതൂര്‍, ഗവ. എച്ച്.എസ്.എസ് കോക്കല്ലൂര്‍, ഗവ. എച്ച്.എസ്.എസ് പേരശ്ശന്നൂര്‍, ഗവ. എച്ച്.എസ്.എസ് തരിയോട് വയനാട്.
https://www.facebook.com/Malayalivartha