കല്ലൂരില്‍ സുധീഷിനെ കൊലപ്പെടുത്തിയ പത്തംഗ സംഘത്തില്‍ സഹോദരിയുടെ ഭര്‍ത്താവും...

പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍ വെച്ച് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലപാതക സംഘത്തില്‍ സുധീഷിന്റെ സഹോദരിയുടെ ഭര്‍ത്താവും. കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.
കഞ്ചാവ് വില്‍പ്പന സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് മുന്‍പ് ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് പ്രതികള്‍ സുധീഷിന്റെ കാല് വെട്ടിയെടുത്തത്. രക്തം വാര്‍ന്നായിരുന്നു സുധീഷ് മരിച്ചത്.
കൊലപാതകത്തിന് മുമ്ബ് സംഘം ശാസ്തവട്ടത്ത് ഒത്തുചേര്‍ന്ന് മദ്യപിച്ചു. സംഭവത്തിന് ശേഷവും മദ്യപിച്ചു. മുഖ്യപ്രതികളായ രാജേഷും ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസില്‍ പത്തുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷ്, പ്രതികള്‍ വന്ന ഓട്ടോയുടെ ഡ്രൈവര്‍ രഞ്ചിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും പിടിയിലായിട്ടുണ്ട്.
പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികള്‍ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ ഇന്നലെ ആക്രമിച്ചത്.
കല്ലൂരിലെ വീട്ടില്‍ സുധീഷ് ഒളിച്ച് താമസിക്കുകയായിരുന്നില്ലെന്ന് വീട്ടുമസ്ഥന്‍ സജീവ് പറഞ്ഞു. നാല് ദിവസം മുന്‍പ് സുധീഷ് ഇവിടെ പണിക്ക് വന്നിരുന്നു. അതിന് ശേഷം തിരിച്ച് പോയി. ഇന്നലെ പ്രതികള്‍ ആക്രമിച്ചപ്പോള്‍ സുധീഷ് ഓടിക്കയറി വരികയായിരുന്നെന്നും സജീവ് പറഞ്ഞു.
https://www.facebook.com/Malayalivartha