രാത്രിയില്‍ വീട് കയറി ഗുണ്ടാവിളയാട്ടം... ഓട്ടോഡ്രൈവറായ ഗൃഹനാഥന്റെ തലയ്ക്ക് ഗുരുതര പരിക്ക്

രാത്രിയില്‍ വീട് കയറി ഗുണ്ടാക്രമണത്തില്‍ ഓട്ടോഡ്രൈവറായ ഗൃഹനാഥന് ഗുരുതരപരിക്ക്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി സുനിലിനെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുനിലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികളായ രഞ്ജിത്തും അഭിലാഷും ഒളിവിലാണ്.
ആറാലുംമൂട്ടിലെ ഓട്ടോഡ്രൈവറാണ് സുനില്‍. വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളായ സുനിലും സുധീഷും ഓട്ടോ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് പ്രതികളായ രഞ്ജിത്തും അഭിലാഷുമായി വാക്കുതര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ തിരിച്ച് പോവുകയും ചെയ്തു.
എന്നാല്‍, രാത്രി 11 മണിയോടെ വീണ്ടും പക തീര്‍ക്കാനായിട്ട് പ്രതികള്‍ സുനിലിന്റെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടുകാരുടെ മുന്നിലിട്ട് സുനിലിനെ വെട്ടുകയായിരുന്നു. പൊലീസിനെ ഉടന്‍ വിളിച്ചെങ്കിലും സമയത്തിനെത്തിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവസ്ഥലത്ത് പൊലിസെത്തി വിവരങ്ങള്‍ അന്വേഷിച്ചത്.
https://www.facebook.com/Malayalivartha