ജനുവരിയില്‍ ആഞ്ഞടിക്കും... കൊറോണ വൈറസിനെ സൃഷ്ടിച്ച് ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ചൈനയില്‍ അവസാനം കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണെത്തി; വിദേശത്തു നിന്നെത്തിയ യാത്രികനാണ് രോഗബാധ

ചൈനയ്‌ക്കെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഉന്നയിച്ച ആരോപണമാണ് കൊറോണയെ സൃഷ്ടിച്ചു എന്നത്. ചൈനയിലെ ലാബില്‍ നടത്തിയ പരീഷണമാണ് കൊറോണ വൈറസെന്ന് ഇപ്പോഴും തര്‍ക്കം നടക്കുന്നു. ലോകത്തെ സകല രാജ്യങ്ങളേയും കോവിഡ് ബാധിച്ചു. ഇപ്പോള്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദവും വന്നു. അത് കറങ്ങിത്തിരിഞ്ഞ് ചൈനയില്‍ തന്നെ എത്തി.
ഒമിക്രോണ്‍ ചൈനയിലും സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 9ന് വിദേശത്തു നിന്നെത്തിയ യാത്രികനാണ് രോഗബാധ. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഒമിക്രോണെ സംബന്ധിച്ച് പേടിപ്പെടുത്തുന്ന വാര്‍ത്തയും വരുന്നുണ്ട്. ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വകഭേദത്തെ തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ എടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 40 ആയി. മഹാരാഷ്ട്രയില്‍ ഇന്നലെ പുതുതായി രണ്ടെണ്ണം കൂടി സ്ഥിരീകരിച്ചു. ദുബായില്‍ നിന്നു മടങ്ങിയെത്തിയവര്‍ക്കാണു ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി വലുതാണെങ്കിലും ആര്‍ക്കും ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. രോഗ തീവ്രത കുറവാണെങ്കിലും പ്രതിരോധശേഷി തീരെ കുറഞ്ഞവരില്‍ ഒമിക്രോണ്‍ പ്രശ്‌നമാകാം. അതിനിടെ, 90 മിനിറ്റിനുള്ളില്‍ കോവിഡ് ഫലം ലഭ്യമാകുന്ന ആര്‍ടിപിസിആര്‍ പരിശോധന സംവിധാനം ഐഐടി ഡല്‍ഹിയിലെ ഗവേഷകര്‍ വികസിപ്പിച്ചു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡ്‌സില്‍ നിന്ന് കുവൈത്ത് വഴിയെത്തിയ 3 പേര്‍ക്കും ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് ദുബായ് വഴി എത്തിയ ഒരാള്‍ക്കുമാണു സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശികളായ 2 പുരുഷന്‍മാരും 2 സ്ത്രീകളുമാണിവര്‍. ഇവരെ അമ്പലമുകളിലെ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.
ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ച് തിരുവനന്തപുരം ലാബിലേക്ക് അയച്ചു. ഒമിക്രോണ്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതു കണ്ടെത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. എറണാകുളത്തു ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസലേഷനിലാണ്.
ശബരിമലയില്‍ ചില ഇളവുകള്‍ അനുവദിച്ചെങ്കിലും ജാഗ്രതക്കുറവ് പാടില്ലെന്നു കോവിഡ് അവലോകന സമിതി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വേണ്ട പരിചരണം നല്‍കണം. കോവിഡ് ധനസഹായ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍മാരോടു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനുവരിയില്‍ യുകെയില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ തരംഗമുണ്ടാകുമെന്നു പഠനം. വാക്‌സീന്‍ ഒമിക്രോണിനെതിരെ ഫലപ്രദമായാലും ഏപ്രില്‍ അവസാനത്തോടെ 25,000നും 75,000 നും ഇടയില്‍ മരണങ്ങളുണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
യുകെയില്‍ ഭൂരിപക്ഷം പേരും വാക്‌സീന്‍ എടുത്തതിനാല്‍ രോഗതീവ്രത കുറവായിരിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ഒമിക്രോണ്‍ തരംഗത്തിന്റെ ശക്തി കുറയ്ക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം 54,073 പുതിയ കോവിഡ് കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 633 എണ്ണം ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണ്. അതിവേഗം പടരുന്ന ഒമിക്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ വ്യാപകമായേക്കാമെന്ന് ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha