വല്ലാത്ത അവസ്ഥ... അടുത്ത തലവേദന വീണ്ടും ഉയര്‍ന്ന് വരുന്നു; ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗകേസില്‍ ബിനോയ് കോടിയേരിക്കെതിരെ കുറ്റം ചുമത്തുന്നത് നാളെ പരിഗണിക്കും; ബിനീഷ് കോടിയേരി കേസില്‍ നിന്നും തലയൂരി ആഴ്ചകള്‍ ആകും മുമ്പെ ബിനോയും പെടുന്നു

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തിട്ട് കുറച്ച് നാളേ ആയുള്ളൂ. ഇളയ മകന്‍ ബിനോയ് കോടിയേരി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ മാറും മുമ്പേ ബിനോയ് കോടിയേരിയുടെ കേസും ഉയര്‍ന്ന് വരികയാണ്. ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗ കേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു.
നാളത്തെ ദിവസം നിര്‍ണായകമാണ്. കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ബിനോയ്‌ക്കെതിരേ കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങള്‍ ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല.
യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്‌ലെ എന്ന അഭിഭാഷകന്‍ കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്‍കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് പോപ്‌ലെ പറഞ്ഞു.
ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കോടതി പരാതിക്കാരിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
താനിപ്പോള്‍ വിദേശത്താണുള്ളതെന്നും അതുകൊണ്ട് വിചാരണ നീട്ടണമെന്നുമാണ് ബിനോയ് കോടിയേരി ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. വിചാരണ ആരംഭിക്കുമ്പോള്‍ തനിക്ക് കോടതിയില്‍ എത്താന്‍ പ്രയാസമുണ്ടെന്നും അതിനാല്‍ 1520 ദിവസത്തേക്ക് വിചാരണ നീട്ടിവെക്കണമെന്നാണ് അന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ 2020 ഡിസംബര്‍ 15ന് ആണ് മുംബൈ പോലീസ് ബിനോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ബിനോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.
അതേസമയം ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ പൂര്‍ണ്ണമായും പിന്തുണച്ച് പിസി ജോര്‍ജ് രംഗത്തുവന്നിരുന്നു. മയക്കുമരുന്ന് കേസില്‍ അടക്കം ബിനീഷ് കോടിയേരിയെ കുടുക്കാനുള്ള ശ്രമമാണ് നടന്നത് എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. ഹൈക്കോടതിയില്‍ ബിനീഷ് കൊടിയേരിയും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും സുഹൃത്തും ചേര്‍ന്ന് തുടങ്ങിയ വക്കീല്‍ ഓഫീസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ പിസി ജോര്‍ജ് മറുപടി നല്‍കകിയത്. ബിനീഷ് കോടിയേരിയെ മുന്‍പു മുതല്‍ അറിയാമെന്നും വളരെ നല്ല ചെറുപ്പക്കാരനാണ് എന്നും പിസി ജോര്‍ജ് അഭിപ്രായപെട്ടു.
ബിനിഷിന് പിന്നാലെ ബിനോയിയുടെ കേസും ഉയര്‍ന്ന് വരുന്നത് എന്തായാലും കോടിയേരിയെ സംബന്ധിച്ച് തലവേദന തന്നെയാണ്.
" f
https://www.facebook.com/Malayalivartha