രക്തം മരവിക്കുന്ന കാഴ്ച.... പോത്തന്‍കോട് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; ഒറ്റിയത് സ്വന്തം അളിയന്‍; കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് ശ്യാംകുമാറാണ് സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിന് കാട്ടിക്കൊടുത്തതെന്ന് പോലീസ്

പോത്തന്‍കോട് കല്ലൂരില്‍ പട്ടാപ്പകല്‍ യുവാവിനെ വീടിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസ് പല അര്‍ത്ഥത്തിലും എല്ലാവരേയും ഞെട്ടിപ്പിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരന്‍ ശ്യാംകുമാറാണ് സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിന് കാട്ടിക്കൊടുത്തതെന്ന് പോലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ വല്ലാത്ത ക്രൂരതയായിപ്പോയി. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിനെയാണ് ഇല്ലാതാക്കിയത്. കഞ്ചാവു വില്പനയുമായി ബന്ധപ്പെട്ട് സുധീഷ്, ശ്യാമിനെ മര്‍ദിച്ചിരുന്നു. അതിനുള്ള പകയാണ് തീര്‍ത്തത്.
കസ്റ്റഡിയിലായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്ന മൂന്നുപേരുടെ അറസ്റ്റാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നുപേരെകൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചുപേരുടെ ചിത്രങ്ങള്‍ തിങ്കളാഴ്ച പോലീസ് പുറത്തുവിട്ടു.
ചിറയിന്‍കീഴ് ശാസ്തവട്ടം മാര്‍ത്താണ്ഡംകുഴി സുധീഷ് ഭവനില്‍ നിധീഷ് (മൊട്ട27), ശാസ്തവട്ടം സീനഭവനില്‍ നന്ദീഷ് (ശ്രീക്കുട്ടന്‍23), കണിയാപുരം മണക്കാട്ടുവിളാകം പറമ്പില്‍വീട്ടില്‍ രഞ്ജിത് (പ്രസാദ്28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണി, രണ്ടാംപ്രതി ഒട്ടകം രാജേഷ്, മൂന്നാംപ്രതി ശ്യാംകുമാര്‍ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഒന്നാംപ്രതി സുധീഷ് ഉണ്ണിയുടെ അമ്മയുടെ നേര്‍ക്ക് ബോംബെറിഞ്ഞ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഒട്ടകം രാജേഷാണ് അക്രമികളെ സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പത്തോളംപേരെ ചോദ്യംചെയ്ത് വരുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു.
ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷാണ് (35) ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. വധശ്രമക്കേസില്‍ ഉള്‍പ്പെട്ടിരുന്ന സുധീഷ് പാണന്‍വിള പണയില്‍ ഒളിവില്‍ക്കഴിയുന്നതറിഞ്ഞെത്തിയ ഗുണ്ടാസംഘമാണ് കൊലപാതകം നടത്തിയത്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയുംവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. മൂന്നു പ്രതികള്‍കൂടി കസ്റ്റഡിയില്‍
സംഭവത്തില്‍ മൂന്നു പ്രതികള്‍കൂടി പോലീസ് പിടിയിലായി. വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍(23), വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിന്‍(24), കന്യാകുളങ്ങര കുണൂര്‍ സ്വദേശി സൂരജ്(23) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് അന്വേഷണസംഘത്തിന്റെ പിടിയിലായത്.
കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ടു പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പോലിസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
ആദ്യം അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് വെഞ്ഞാറമൂട് മാര്‍ക്കറ്റ് റോഡിനു സമീപത്തെ ഒളിയിടത്തില്‍നിന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
പകരംവീട്ടാന്‍ കാത്തിരുന്നവര്‍ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തന്‍കോട് കല്ലൂരില്‍ നടന്നതെന്ന് സൂചന. ഏതെങ്കിലും ഒരു കാരണത്തിന്റെ തുടര്‍ച്ചയല്ല ആക്രമണത്തിനു പിന്നിലെന്നാണ് വ്യക്തമാകുന്നത്. ആക്രമണം നടത്തിയവരില്‍ പലര്‍ക്കും പല സംഭവങ്ങളിലായി സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 11 പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് തിങ്കളാഴ്ച പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha