ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ രശ്മിത രാമചന്ദ്രനെ ഒടുവില്‍ പിണറായി കൈവിട്ടു.... രശ്മിത രാമചന്ദ്രന്റെ പണി തെറിക്കും, നിര്‍ണായകമായത് കേന്ദ്ര ഇടപെടല്‍

ഒടുവില്‍ ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ രശ്മിത രാമചന്ദ്രനെ പിണറായി കൈവിട്ടു. സി പി എമ്മിനെയും സര്‍ക്കാരിനെയും സുഖിപ്പിക്കാന്‍ ജനറല്‍ ബിപിന്‍ റാവത്തിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട രശ്മിതയുടെ വിശദാംശങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചതിന് പിന്നാലെയാണ് രശ്മിതക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യ മന്ത്രി നിര്‍ദ്ദേശിച്ചത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷണന്‍ മുഖ്യമന്ത്രിയുടെ നിദ്ദേശപ്രകാരം ഇക്കാര്യം വിശദമായി പരിശോധിക്കുകയും സര്‍ക്കാര്‍ വക്കീലിനെ സഹായിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും എ.ജിയും തമ്മില്‍ സംസാരിച്ചത്.
ബിപിന്‍ റാവത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേരള ഹൈക്കോടതി പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. രശ്മിതക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും സ്വാഭാവിക നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയ എ.ജി ഗോപാലകൃഷ്ണ കുറുപ്പ് എന്താകും നടപടിയെന്ന് പറയാനാകില്ലെന്നും വിശദീകരിച്ചു.
ബിപിന്‍ റാവത്തിനെതിരായ പോസ്റ്റമായി ബന്ധപ്പെട്ട് രശ്മിത രാമചന്ദ്രനെതിരെ വിമുക്ത ഭടന്മാരാണ് കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പന് പരാതി നല്‍കിയത്. മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. എജി രശ്മിതയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാര്‍ രംഗത്തെത്തിയത്. കരസേനയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ സുന്ദരന്‍ കെ, രംഗനാഥന്‍ ഡി, വ്യോമ സേനയില്‍ നിന്ന് വിരമിച്ച സാര്ജന്റ് സഞ്ജയന്‍ എസ്, സോമശേഖരന്‍ സി ജി എന്നിവരാണ് എജിയെ സമീപിച്ചത്.
ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ രാജ്യമൊന്നായി കേഴുമ്പോഴാണ് സര്‍ക്കാര്‍ പ്ലീഡറുടെ അപമര്യാദാപരമായ പ്രസ്താവനയെന്നാണ് കത്തിലെ പരാമര്‍ശം. ഉത്തരവാദിത്തമുള്ള പദവിയിലുള്ള ജീവനക്കാരിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും എജിക്കുള്ള കത്തില്‍ വിമുക്തഭടന്മാര്‍ ചൂണ്ടികാട്ടിയിരുന്നു.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്നാണ് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത വിമര്‍ശനമുയര്‍ത്തിയിരുന്നു. സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ പറഞ്ഞിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
സര്‍ക്കാര്‍ വക്കീലിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നത്.ജനറല്‍ റാവത്തിനെ വിമര്‍ശിച്ചാല്‍ തനിക്ക് സി പി എമ്മുകാരുടെകൈയടി കിട്ടുമെന്ന് രശ്മിത പ്രതീക്ഷിച്ചു.
എന്നാല്‍ സംഭവമുണ്ടായപ്പോള്‍ തന്നെ ഉന്നത നിലവാരത്തിലേക്കുയര്‍ന്ന മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും അപകടത്തെ അപലപിക്കുകയും ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുകയും ചെയ്തു. വിയോജിപ്പുകളുണ്ടെങ്കിലും ആരും മരിച്ച സൈനികരെ അപമാനിക്കരുതെന്ന സന്ദേശം സി പി എം അണികള്‍ക്ക് നല്‍കി.കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു എന്ന വിവരം കിട്ടിയതോടെയായിരുന്നു ഇത്. അത്തരം നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് സര്‍ക്കാര്‍ വക്കീല്‍ ജനറല്‍ റാവത്തിനെ അപമാനിച്ചത്.
https://www.facebook.com/Malayalivartha