പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയെ അറിയിച്ചത് കേരളത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് സൂചനകള്‍...

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയെ അറിയിച്ചത് കേരളത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് സൂചനകള്‍.
പെട്രോളിയം ഉത്പന്നങ്ങള്‍ പ്രധാനവരുമാനമാന സ്രോതസ്സായതിനാല്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കാണിച്ച് കൗണ്‍സില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇക്കാര്യത്തില്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗണ്‍സില്‍ കോടതിയെ അറിയിച്ചു.കഴിഞ്ഞ ജിഎസ് റ്റി യോഗത്തില്‍ ഇതിനായി ശക്തിയുക്തം വാദിച്ചത് കെ എന്‍ ബാലഗോപാലാണ്.
കേന്ദ്ര സര്‍ക്കാരിന് ഇന്ധനം ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പുണ്ടായിരുന്നില്ല. ഇന്ധന വില രൂക്ഷമയതോടെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനം ജി എസ് ടി യില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്.എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട് ഇതായിരുന്നില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന നിലപാടാണ് പ്രതിപക്ഷ സം സ്ഥാനങ്ങള്‍ സ്വീകരിച്ചത്. ഇതില്‍ മുന്നിലുണ്ടായിരുന്നത് കേരളമായിരുന്നു. ഇതര സംസ്ഥാനങ്ങളെ കൂടി തങ്ങളുടെ വറുതിയിലാക്കാന്‍ കേരളം ശ്രമിക്കുകയും ചെയ്തു.
ഇതേ നിലപാട് ജിഎസ്ടി കൗണ്‍സില്‍ നേരത്തെയും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതില്‍ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിന്റെ യോഗ തീരുമാനങ്ങള്‍ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ഇത്തരത്തില്‍ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാന്‍ കഴിയില്ലെന്ന നിലപാടാണ് കൗണ്‍സില്‍ നേരത്തെ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഇതുതന്നെ കൂടുതല്‍ വിശദീകരിച്ചാണ് ഇപ്പോള്‍ സത്യവാങ്മൂലം നല്‍കിയത്.
കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് മുമ്പും സൂചന നല്‍കിരുന്നു. സ്പെഷ്യല്‍ എക്സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഡീസലിന് സംസ്ഥാനം നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല, എന്നാല്‍ ഒരു തവണ കുറയ്ച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട ധനമന്ത്രി പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്രം പറയുന്നത് എന്നും കുറ്റപ്പെടുത്തി.
അടുത്തിടെയായി 30 രൂപയില്‍ അധികമാണ് ഇന്ധന വിലയില്‍ കേന്ദ്രം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വലിയ വര്‍ദ്ധന വരുത്തി അതില്‍ കുറച്ച് കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തത്. പോക്കറ്റടിക്കാരന്‍ മോഷ്ടിച്ച ശേഷം വണ്ടിക്കൂലി നല്‍കുന്ന പോലെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷ്യല്‍ എക്സൈസ് നികുതിയാണ് കേന്ദ്രം കുറച്ചതോടെ ഇന്ധന നികുതി സംസ്ഥാനത്തും ആനുപാതികമായി കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടര രൂപ ഡീസലിനും ഒരു രൂപ പെട്രോളിനും കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അനുപാതികമായി നികുതി കുറഞ്ഞതോടെയാണ് കേരളത്തില്‍ ഡീസല്‍ വിലയില്‍ 12 രൂപയോളം കുറഞ്ഞതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് നികുതി വര്‍ദ്ധിപ്പിക്കാത്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ കേന്ദ്രം സ്വീകരിക്കുന്നത് സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന നയങ്ങളാണ്.
കേന്ദ്രം ഇന്ധന വില കുറച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസ കുറഞ്ഞു. ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് എതിരെ രാജ്യ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയില്‍ ഇളവ് നല്‍കിയിട്ടുളളത്.
ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടു ഇടതുപക്ഷം സമരം ചെയ്യുന്നതിന് പിന്നിലെ പൊള്ളത്തരമാണ് ഇപ്പോള്‍ പൊളിഞ്ഞു വീണത്.ഇന്ധന നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായപ്പോള്‍ സംസ്ഥാനം അതിനെതിരെ പാരയുമായി രംഗത്തിറങ്ങി. ഇതാണ് യാഥാര്‍ത്ഥ്യം. എന്നിട്ട് ബിജെപിയെ കുറ്റം പറയും.
"
https://www.facebook.com/Malayalivartha