വയനാട് മാനന്തവാടിയിലെ കുറുക്കന്‍ മൂലയില്‍ വീണ്ടും കടുവസാന്നിധ്യം..... പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കിടയിലാണ് കടുവ വീണ്ടും ഇറങ്ങിയത്, മയക്കുവെടിവയ്ക്കാന്‍ സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

വയനാട് മാനന്തവാടിയിലെ കുറുക്കന്‍ മൂലയില്‍ വീണ്ടും കടുവസാന്നിധ്യം..... പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കിടയിലാണ് കടുവ വീണ്ടും ഇറങ്ങിയത്, മയക്കുവെടിവയ്ക്കാന്‍ സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം 15 ആയി. കടുവയെ മയക്കുവെടിവയ്ക്കാന്‍ വെറ്ററിനറി സര്‍ജന്റെ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും രാവിലെ പാല്‍ അളക്കുന്ന സമയത്തും കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും പോലീസിന്റെയും വനം വകുപ്പിന്റെയും പ്രത്യേക സ്വകാഡും സ്ഥലത്ത് ക്യാന്പ് ചെയ്യുന്നതിനും സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മാത്രവുമല്ല പയ്യംമ്പള്ളി കുറുക്കന്‍മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലുമാണ്.
"
https://www.facebook.com/Malayalivartha