'പെണ്ണുങ്ങളോട് അന്തസ്സായി പെരുമാറാന്‍ അമ്മപെങ്ങന്മാര്‍ ഉണ്ടായിരിക്കേണ്ടത് ഒരത്യാവശ്യമല്ല. അമ്മുമ്മ ഉണ്ടായിരിക്കണമെന്ന് തീരെ നിര്‍ബന്ധമില്ല. ഇതൊന്നുമില്ലാത്ത നല്ല കിടുക്കന്‍ ആണുങ്ങളുണ്ടിവിടെ...' മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി
മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പെണ്ണുങ്ങളോട് അന്തസ്സായി പെരുമാറാന്‍ അമ്മപെങ്ങന്മാര്‍ ഉണ്ടായിരിക്കേണ്ടത് ഒരത്യാവശ്യമല്ലെന്നാണ് ശാരദക്കുട്ടിയുടെ വാദം. കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗിനോട് 'അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്കാരമെങ്കിലും വേണം' എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെയാണ് ശാരദക്കുട്ടി വിമര്‍ശിച്ചിരിക്കുന്നത്. അമ്മയും പെങ്ങളുമൊന്നും ഇല്ലാത്ത നല്ല കിടുക്കന്‍ ആണുങ്ങള്‍ ഇവിടെയുണ്ടെന്ന് ശാരദക്കുട്ടി വ്യക്തമാക്കുകയുണ്ടായി.
'പെണ്ണുങ്ങളോട് അന്തസ്സായി പെരുമാറാന്‍ അമ്മപെങ്ങന്മാര്‍ ഉണ്ടായിരിക്കേണ്ടത് ഒരത്യാവശ്യമല്ല. അമ്മുമ്മ ഉണ്ടായിരിക്കണമെന്ന് തീരെ നിര്‍ബന്ധമില്ല. ഇതൊന്നുമില്ലാത്ത നല്ല കിടുക്കന്‍ ആണുങ്ങളുണ്ടിവിടെ. ബോധത്തിന്റെ അടിത്തട്ടില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ആ അച്ഛനിസത്തെ, അമ്മാവനിസത്തെ ഒക്കെ തിരിച്ചറിഞ്ഞ് പിഴുതുകളയാന്‍ ശ്രമിച്ചാല്‍ മാത്രം മതി', എന്നാൽ ശാരദക്കുട്ടി തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്.
വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധം ഉന്നയിച്ച് ലീഗിനെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മൂസ്ലീം ലീഗിന്റെ സംസ്കാരം കോഴിക്കോട് നാം കണ്ടതാണ്. 'ചെത്തുകാരന്‍റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം' എന്ന ലീഗ് അണികളുടെ മുദ്രവാക്യം വിളി പരാമര്‍ശിച്ച പിണറായി തന്റെ പിതാവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തുവെന്ന് ചോദിക്കുകയായിരുന്നു.
'ചെത്തുകാരനായി പോയതാണോ അദ്ദേഹം ചെയ്ത തെറ്റ്, നിങ്ങള്‍ ആരെ തോണ്ടനാണ് ഇത് പറയുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണെന്നു പറഞ്ഞാല്‍ തനിക്ക് വല്ലാതെ വിഷമം ആകുമെന്നാണോ കരുതിയത്? എന്തിനാണ് ഇത്രയും അസഹിഷ്ണുത. ചെത്ത് കാരന്റെ മകന്‍ എന്നതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. കോഴിക്കോട് മറ്റ് പലതും പറഞ്ഞു, അതെല്ലാം ഇവിടെ പറയാന്‍ കഴിയുന്നതല്ല. അവരോട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്കാരമെങ്കിലും വേണമെന്നാണ് പറയാനുള്ളത്. പറഞ്ഞ ആള്‍ക്ക് ഇത് ഉണ്ടോയെന്നു അവരുടെ സഹപ്രവര്‍ത്തകരോട് ചോദിക്കണം', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha