മൂന്നാർ-മറയുർ റോഡിൽ കോടമഞ്ഞ്; കാറുകൾ കൂട്ടിയിടിച്ച് അപകടം, ഗതാഗതം മുടങ്ങിയത് ഒന്നര മണിക്കൂറോളം: യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മൂന്നാറിൽ കാറുകൾ കൂട്ടിയിടിച്ചു മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. മൂന്നാർ-മറയൂർ റോഡിൽ അതിശക്തമായ കോടമഞ്ഞ് ആയതിനാലാണ് അപകടത്തിന് കാരണം. ഒന്നര മണിക്കൂര്‍ ഗതാഗതം മുടങ്ങി.മൂന്നാറില്‍ നിന്ന് തിരിച്ചു പോയ കാറും പാലക്കാട്ടില്‍ നിന്ന് മറയൂര്‍ വഴി മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാറും തമ്മിലാണു കൂട്ടിയിടിച്ചത്
. വഴി കാണാന്‍ കഴിയാത്തവിധം കോടമഞ്ഞ് മൂടിയിരിക്കുന്നതാണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ കാരണം.പൊലീസെത്തി വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
മറയൂര്‍ - മൂന്നാര്‍ റോഡില്‍ തലയാര്‍ മുതല്‍ എട്ടാംമൈല്‍ നൈമക്കാട് വരെ കോടമഞ്ഞ് മൂടിയിരിക്കുന്നത് ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാക്കുന്നു. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ നവംബര്‍,ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കോടമഞ്ഞിറങ്ങുന്നതു പതിവാണ്. ശൈത്യകാലം ആസ്വദിക്കാന്‍ മേഖലയില്‍ വിനോദസഞ്ചാരികളുടെ ഒഴുക്കും വര്‍ധിക്കുന്നു.
അവധി ദിവസങ്ങളും ഈ മാസം കൂടുതലാണ്. എന്നാല്‍ വഴി പരിചയമില്ലാത്തതും, കോടമഞ്ഞും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പരമാവധി വേഗം കുറച്ചും, വാഹനത്തിനു ലൈറ്റ് തെളിയിച്ചും യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha