ഒരേ ദിവസം രണ്ട് കത്തുകൾ;ഗവർണർക്കെതിരെ ഇറങ്ങിയ സർക്കാർ കണ്ടം വഴി ഓടുന്ന തരത്തിലുള്ള തെളിവുകൾ;രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം;അക്ഷരാർഥത്തിൽ സർക്കാർ പ്രതിരോധത്തിലേക്ക് നീങ്ങുന്നു

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സ്വന്തം ലെറ്റര്‍ഹെഡില്‍ ഗവര്‍ണര്‍ക്ക് ഒരേദിവസം നല്‍കിയ 2 കത്തുകളായിരുന്നു പുറത്തുവന്നത്. ഈ കാര്യത്തിൽ ഗവര്‍ണറുമായി പോരിന് ഒരുമ്പെട്ട സര്‍ക്കാര്‍ വെട്ടിലാകുകയായിരുന്നു.
മന്ത്രി രാജി വയ്ക്കണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി. പക്ഷേ ഗവര്‍ണര്‍ക്ക് കത്തയച്ചതിന്റെ പേരില്‍ മന്ത്രി ആര്‍. ബിന്ദു രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത് . ഉത്തരവില്‍ ഒപ്പുവച്ച ഗവര്‍ണര്‍ക്കാണ് ഇതിന്റെ മുഴുവൻ ഉത്തരവാദിത്വമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം . എന്നാല്‍ കോടതിയില്‍ നിന്ന് മന്ത്രിക്കെതിരായ പരാമര്‍ശമുണ്ടായാല്‍ സ്ഥിതിമാറുമെന്ന അവസ്ഥയാണ് .
അതേസമയം ഈ കത്തുകൾ പുറത്തുവന്നതോടെ മന്ത്രി രാജി വയ്ക്കണം എന്ന ആവശ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. എന്നാൽ പ്രതിപക്ഷത്തിന്റെ രാജിയാവശ്യത്തിന് വഴങ്ങി കൊടുക്കാൻ തയ്യാറായാൽ ഓരോ മന്ത്രിവീതം രാജി വയ്‌ക്കേണ്ടി വരുമെന്ന അഭിപ്രായത്തിലാണ് സിപിഎം നേതൃത്വം. വിസിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിട്ടിരിക്കുന്നത് ഗവര്‍ണറാണ്.
ഉത്തമബോധ്യമില്ലാത്ത കാര്യം ഗവര്‍ണര്‍ എങ്ങനെ ഒപ്പിട്ടെന്നും അങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയത് ഗവര്‍ണറല്ലേയെന്നും സിപിഎം നേതൃത്വം ചോദിക്കുന്നു. മന്ത്രി പറയുന്നതിലെല്ലാം ഒപ്പിട്ടുകൊടുക്കേണ്ടയാളല്ല ഗവര്‍ണര്‍. നിലവിലെ സാഹചര്യത്തില്‍ മന്ത്രിയുടെ രാജി എന്നത് പ്രാധാന്യമുള്ള ഒന്നല്ല എന്ന നിലപാടിലാണ് സിപിഎം.
എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് മന്ത്രിക്കെതിരെ എന്തെങ്കിലും തരത്തിൽ ഉള്ള പരാമർശം ഉണ്ടായാൽ കളികൾ മാറിമറിയും. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് പ്രതിപക്ഷം നീങ്ങുവാൻ തയ്യാറെടുക്കുകയാണമെന്ന വിലയിരുത്തലും ശക്തമാകുന്നുണ്ട് . ഇത് സര്‍ക്കാരിനും പാര്‍ട്ടിക്കും സമ്മര്‍ദമുണ്ടാക്കും. ഉത്തരവില്‍ ഒപ്പിട്ടത് ഗവര്‍ണര്‍ ആണ്.
അതുകൊണ്ട് മന്ത്രിക്കെതിരെ കോടതിയില്‍ നിന്ന് ഗുരുതരപരാമര്‍ശമുണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തൽ . നിയമസഭയിലെ കയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും അദ്ദേഹം രാജി വയ്‌ക്കേണ്ടതില്ലെന്നായിരുന്നു സിപിഎം തീരുമാനിച്ചത്.
പുതിയ വിസിയെ തിരഞ്ഞെടുക്കാനുള്ള സേര്‍ച് കമ്മിറ്റി നിലനില്‍ക്കെയാണു നിലവിലെ വിസിക്കായി കഴിഞ്ഞ മാസം 22നു മന്ത്രി ശുപാര്‍ശ നല്‍കിയത്. ഇതിന് അനുകൂലമായൊരു നിയമോപദേശം അഡ്വക്കറ്റ് ജനറലില്‍നിന്നു വാങ്ങി ഗവര്‍ണര്‍ക്കു സര്‍ക്കാര്‍ സമര്‍പ്പിക്കുകയും ചെയ്തു . സ്വന്തം നിയമോപദേഷ്ടാവിനെ അയച്ചു മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്നു ഗവര്‍ണര്‍ വെളിപ്പെടുത്തി.
ചട്ടവിരുദ്ധമാണെങ്കിലും ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നിര്‍ദേശം താന്‍ അംഗീകരിച്ചെന്നും പറയുകയുണ്ടായി. സര്‍വകലാശാലയുടെ പ്രോ ചാന്‍സലറായ താന്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പേരു നിര്‍ദേശിക്കുന്നതായി മന്ത്രി ബിന്ദുവിന്റെ കത്തില്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ ചാന്‍സലറുടെ അഭാവത്തില്‍ മാത്രമേ പ്രോ ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിക്കു സര്‍വകലാശാലയില്‍ അധികാരമുള്ളൂവെന്നതാണ് സത്യാവസ്ഥ.
വിസി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട ചാന്‍സലറുടെ നോമിനിയെ സര്‍ക്കാര്‍ തീരുമാനിക്കുമെന്നു മന്ത്രി അറിയിച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ 23 വരെയായിരുന്നുകണ്ണൂര്‍ വിസി സ്ഥാനത്ത് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി . ഒക്ടോബര്‍ 27നു പുതിയ വിസിയെ കണ്ടെത്താന്‍ സേര്‍ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു . നവംബര്‍ ഒന്നിനു വിജ്ഞാപനം ഇറക്കി. ഇതു രണ്ടും റദ്ദാക്കണമെന്നും ഡോ.ഗോപിനാഥിനു പുനര്‍നിയമനം നല്‍കണമെന്നുമാണ് നവംബര്‍ 22നു മന്ത്രി ബിന്ദു നല്‍കിയ ആദ്യ കത്തിൽ അഭ്യർത്ഥിച്ചിരുന്നത് . 'ഗവര്‍ണര്‍' എന്ന് അഭിസംബോധന ചെയ്തായിരുന്നു ഈ കത്ത്.
വിസി നിയമന വിജ്ഞാപനം ഗവര്‍ണര്‍ പിന്‍വലിച്ചെന്നും ഈ സാഹചര്യത്തില്‍ ഡോ.ഗോപിനാഥിനെ വിസിയായി വീണ്ടും നിയമിക്കണമെന്നുമാണ് 'ചാന്‍സലര്‍' എന്ന് അഭിസംബോധന ചെയ്തു മന്ത്രി അന്നു തന്നെ നല്‍കിയ രണ്ടാമത്തെ കത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അഭ്യര്‍ഥനയുമായി ആദ്യത്തെ കത്തും വിജ്ഞാപനം റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി രണ്ടാം കത്തും ഒരേദിവസം നല്‍കിയതു തന്നെ നിയമനത്തിലെ ക്രമക്കേടു വ്യക്തമാക്കുന്നു. നിയമനം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha