കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും കണ്ടൈനര്‍ ഊരിമാറി ദേശീയപാതയുടെ സൈഡിലേക്ക് മറിഞ്ഞു...ഒഴിവായത് വന്‍ ദുരന്തം

കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും കണ്ടൈനര്‍ ഊരിമാറി ദേശീയപാതയുടെ സൈഡിലേക്ക് മറിഞ്ഞു...ഒഴിവായത് വന്‍ ദുരന്തം.
പുത്തന്‍ തെരുവ് ജംഗ്ഷന് സമീപത്തായി ഫിസാക്ക ഓഡിറ്റോറിയത്തിന് മുന്‍വശം ഇന്ന് പുലര്‍ച്ചെ രണ്ട്മണിയോടെയാണ് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും കണ്ടൈനര്‍ ഊരിമാറി ദേശീയപാതയുടെ സൈഡിലേക്ക് മറിഞ്ഞത്.
കൊച്ചിയില്‍ നിന്നും കണിയാപുരത്തേക്ക് ന്യൂസ് പ്രിന്റും കയറ്റിവന്ന കൊച്ചി ദീപക് ഏജന്‍സിയുടെ കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അര്‍ദ്ധരാത്രി ആയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
അപകടം നടന്നതിന് 25 മീറ്റര്‍ വടക്ക് ഭാഗം ഇ.എസ് .ഐ ആശുപത്രിക്ക് മുന്‍വശത്തായി ഈ സമയം ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തട്ടുകടയില്‍ നിരവധി ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.
50 മീറ്റര്‍ മുമ്പുവെച്ചു തന്നെ ലോറിയില്‍ നിന്നും കണ്ടൈനര്‍ ഊരി പോകുകയാണെന്ന് തനിക്ക് മനസ്സിലായെന്ന് പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ പറയുന്നു. സൈഡിലേക്ക് വണ്ടി ഒതുക്കുവാന്‍ നോക്കിയപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തട്ടുകടയും ആളുകെളെയും ശ്രദ്ധയില്‍പ്പെട്ടു.
ലോറി സൈഡിലേക്ക് ഒതുക്കിയാല്‍ കടയിലേക്ക് കണ്ടെയ്‌നര്‍ മറഞ്ഞു വന്‍ അപകടം ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ സംയമനത്തോടെ വണ്ടി നിര്‍ത്താതെ മുന്നോട്ട് എടുക്കാന്‍ കഴിഞ്ഞതിന്റെ ഫലമായാണ് ഫീസാക്ക ആഡിറ്റോറിയത്തിന്റെ മുന്‍വശം കണ്ടെയ്‌നര്‍ മറിഞ്ഞത്.
കണ്ടെയ്‌നറിന്റെ പകുതിഭാഗം ദേശീയപാതയിലേക്ക് കിടന്നതിനാല്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്നും പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്നും കണ്ടെയ്‌നര്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു.
" f
https://www.facebook.com/Malayalivartha