പിണറായി മന്ത്രിസഭയിലെ ആദ്യ രാജിക്ക് വലതു കരം കൊണ്ട് തുടക്കം കുറിച്ച് തിരിച്ചുവരവിനൊരുങ്ങി ചെന്നിത്തല... വി.ഡി.സതീശനെയും കെ .സുധാകരനെയും ഓര്‍ത്ത് വിലപിക്കുന്നതിന് പകരം അതിശക്തമായി മുന്നോട്ടു വരാന്‍ ചില കോണുകളില്‍ നിന്നും ലഭിച്ച ഉപദേശമാണ് ചെന്നിത്തലയുടെ നീക്കത്തിന് പിന്നില്‍, കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് ചെന്നിത്തല ആവര്‍ത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നു

പിണറായി മന്ത്രിസഭയിലെ ആദ്യ രാജിക്ക് വലതു കരം കൊണ്ട് തുടക്കം കുറിച്ച് തിരിച്ചുവരവിനൊരുങ്ങി ചെന്നിത്തല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒതുങ്ങികൂടിയിരുന്ന ചെന്നിത്തല ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.
വി.ഡി.സതീശനെയും കെ .സുധാകരനെയും ഓര്‍ത്ത് വിലപിക്കുന്നതിന് പകരം അതിശക്തമായി മുന്നോട്ടു വരാന്‍ ചില കോണുകളില്‍ നിന്നും ലഭിച്ച ഉപദേശമാണ് ചെന്നിത്തലയുടെ നീക്കത്തിന് പിന്നില്‍. കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് ചെന്നിത്തല ആവര്‍ത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുകയാണ്. ഇതിനിടെ മന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്തുവന്നു.
വിസിക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നോമിനിയെ ചാന്‍സലറുടെ നോമിനിയാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്. എന്നിട്ടും മന്ത്രി ഒന്നും മിണ്ടുന്നില്ല. ഒന്നും മിണ്ടരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മിണ്ടാന്‍ മന്ത്രിക്ക് അറിയില്ലെന്ന വാദവും ഒരു വശത്ത് ശക്തമാണ്.
വിരമിച്ച ദിവസം കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമനം നല്‍കാന്‍ ആര് ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ നല്‍കി എന്നതില്‍ സര്‍ക്കാരിന് മറുപടിയില്ല. സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി.
വിവരാവകാശ നിയമപ്രകാരമുള്ള തുടര്‍ അപേക്ഷകളില്‍ രാജ്ഭവന്റെയും സര്‍ക്കാറിന്റെയും മറുപടി ലഭിച്ചിട്ടില്ല. സംശയമുന നീളുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയിലേക്കാണ്. സര്‍ക്കാര്‍ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വിസി നിയമനത്തിന് കത്ത് നല്‍കി എന്നത് ഗുരുതര ആരോപണമാണ്. സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ മന്ത്രിക്ക് അധികാരമില്ല. ഗവര്‍ണര്‍ക്ക് കത്ത് നല്‍കണമെങ്കില്‍ അതിന് സര്‍ക്കാരിന് മാത്രമാണ് അധികാരം.
യഥാര്‍ത്ഥത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. രണ്ട് കത്തുകളാണ് പുറത്തുവന്നത്. മന്ത്രിക്ക് പരിചയക്കുറവുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കരുതുന്നു. കണ്ണൂര്‍ വിസിയെ നിയമിക്കാനുള്ള സര്‍ച്ച് കമ്മിറ്റിയും റദ്ദാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ഒരു വിസിയുടെ പരമാവധി പ്രായം 60 വയസാണ്. കണ്ണൂര്‍ വിസി രവീന്ദ്രന് 6 1 വയസായി. അതായത് സര്‍വകലാശാലയുടെ ഭരണഘടന അട്ടിമറിക്കാനുള്ള നീക്കമാണ് മന്ത്രി നടത്തിയത്.
മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണ്. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി പറഞ്ഞതായി രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. മന്ത്രി ചെയ്തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണ്.
ഇതിനിടെ സര്‍വ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ചാന്‍സലര്‍ പദവി ഭരണഘടനാ പദവിയല്ല. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സറായി ഗവര്‍ണറെ അവരോധിച്ചത്. വേണമെങ്കില്‍ ആ ചാന്‍സലര്‍ പദവി വേണ്ടെന്ന് വയ്ക്കാന്‍ നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗവര്‍ണര്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമാണെന്നും.ഗവര്‍ണ്ണര്‍ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ കോടിയേരി ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേ സമയം സര്‍വകലാശാലാ വിവാദത്തില്‍ അണുവിടപോലും അയയാതെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണ്ണര്‍. ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവന്‍ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവന്‍ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല.വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാന്‍സിലറായ ഗവര്‍ണ്ണറാണ്. സര്‍വകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവര്‍ണ്ണര്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല.
ഏതായാലും ചെന്നിത്തലക്ക് ഇത് സുവര്‍ണാവസരമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നിര്‍ജീവാസ്ഥയില്‍ നില്‍ക്കുമ്പോള്‍ തനിക്ക് കളം പിടിക്കാമെന്ന് ചെന്നിത്തല കരുതുന്നു. ബിന്ദുവിനെ രാജി വയ്പ്പിക്കാം എന്ന് തന്നെയാണ് ചെന്നിത്തലയുടെ പ്രതീക്ഷ.
" f
https://www.facebook.com/Malayalivartha