രാവിലെ എട്ടരയായിട്ടും അയൽ വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കുന്നില്ല; കുതിച്ചെത്തിയ പ്രദേശവാസികള്‍ വീടിനുള്ളിൽ കണ്ടത് രക്തക്കളവും ചോരയിൽ കുളിച്ച് കിടക്കുന്ന ഗൃഹനാഥനെയും; പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടി നുറുക്കി കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം ആറു വയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി; കൊലയ്ക്കു കാരണം ഭാര്യയ്ക്കുള്ള ആ അസുഖം ?കൊലപാതകത്തിൽ വിറങ്ങലിച്ച് ഒരു നാട്!!!

പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടി നുറുക്കി കൊലപ്പെടുത്തി....കൊലയ്ക്ക് ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി..... വിറങ്ങലിച്ച് ഒരു നാട് ....... പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവങ്ങള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതിന് ദൃക്സാക്ഷികളുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ പ്രദേശവാസികള്‍ പരിശോധന നടത്തി. പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു. പഞ്ചായത്ത് അംഗം ശാന്തമ്മയും ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ളള പൊലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഗതിമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുതിയെ സിജി വിവാഹം കഴിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha