ജമ്മു കാശ്മീരില്‍ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളി സൈനികനായ ഇടുക്കി സ്വദേശി മരിച്ചു, തീ പിടിച്ച ടെന്റില്‍ നിന്നും പുറത്തുചാടുന്നതിനിടെയായിരുന്നു അപകടം

ജമ്മു കാശ്മീരില്‍ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ജോസഫ് ആണ് മരിച്ചത്.
തീ പിടിച്ച ടെന്റില്‍ നിന്നും പുറത്തുചാടുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ഇദ്ദേഹത്തിന്റെ ഭാര്യയും സൈനിക ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്.
കശ്മീര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന അനീഷിന്റെ ടെന്റിന് തീപിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തിച്ചുവെച്ച തീ ടെന്റിലേക്ക് പടര്‍ന്നതാകാം അപകട കാരണമെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ അപകടവിവരം ഇടുക്കിയിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും.
"
https://www.facebook.com/Malayalivartha