ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി... ഇതിന്റെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും, ചര്‍ച്ചാ തീയതി പിന്നീടറിയിക്കും

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതാണ്. ഈ സമരത്തില്‍ മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചാ തീയതി പിന്നീടറിയിക്കും.
അതേസമയം ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയ ഹൗസ് സര്‍ജന്‍മാര്‍ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. 24 മണിക്കൂറായിരുന്നു ഹൗസ് സര്‍ജന്മാരുടെ സൂചനാ പണിമുടക്ക്. അടിയന്തര, കൊവിഡ് വിഭാഗങ്ങളിലൊഴികെയുള്ള എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിച്ചായിരുന്നു ഹൗസ് സര്‍ജന്മാരുടെ സമരം.
ഇന്നലെ പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) രംഗത്ത് വന്നിരുന്നു.സമരത്തിനോട് സര്‍ക്കാരിന് നിസംഗതയാണെന്നും സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. നീറ്റ് പിജി പ്രവേശനം വേഗത്തിലാക്കുക, സ്‌റ്റൈപ്പന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
https://www.facebook.com/Malayalivartha