മന്ത്രി ആര്‍.ബിന്ദുവിന്റെ രാജിക്കായി സമ്മര്‍ദ്ദം മുറുകുമ്പോള്‍ ത്യശൂരിലെ വീട്ടില്‍ പുസ്തകം വായനയും പൊതുപ്രവര്‍ത്തനവുമായി ഒതുങ്ങി കൂടുന്ന മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ കേരളം ഓരോ നിമിഷവും ഓര്‍ക്കുന്നു... രവീന്ദ്രനാഥ് മാഷ് എവിടെയാ സഖാവെ ?

മന്ത്രി ആര്‍.ബിന്ദുവിന്റെ രാജിക്കായി സമ്മര്‍ദ്ദം മുറുകുമ്പോള്‍ ത്യശൂരിലെ വീട്ടില്‍ പുസ്തകം വായനയും പൊതുപ്രവര്‍ത്തനവുമായി ഒതുങ്ങി കൂടുന്ന മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ കേരളം ഓരോ നിമിഷവും ഓര്‍ക്കുന്നു. അരുതാത്തതൊന്നും പ്രവര്‍ത്തിക്കാത്ത രവീന്ദ്രനാഥിനെ കൊണ്ട് തനിക്ക് പ്രയോജനമൊന്നുമില്ലെന്ന് മനസിലാക്കിയപ്പോഴാണ് അദ്ദേഹത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം പിണറായി എടുത്തു മാറ്റിയത്.അതിന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ സമാധാനം ഉണ്ടായിട്ടില്ല.
സി. രവീന്ദ്രനാഥ് ആയിരുന്നു ജനകീയാസൂത്രണത്തിന്റെ ആദ്യത്തെ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍. ഇക്കഥ പില്‍ക്കാലത്ത് തോമസ് ഐസക്ക് ഓര്‍ത്തിട്ടുണ്ട്.
വലിയൊരു ചട്ടിയില്‍ പഴംകഞ്ഞിയുമായി ഇരിക്കുകയായിരുന്നു മാഷ്. നമുക്കു പരിചിതമായ പഴംകഞ്ഞിയല്ല. തലേദിവസം ബാക്കിവന്ന അവിയലും തോരനും സാമ്പാറുമെല്ലാം കൂട്ടിക്കലക്കി ഒറ്റയടി. പ്രാതല്‍ വീട്ടിലാണെങ്കില്‍ മിക്കവാറും ഇങ്ങനെ തന്നെ. മാഷിന്റെ വീട്ടില്‍ ഭക്ഷണം വേസ്റ്റാവില്ല.
മാഷിന്റെ രണ്ടാമത്തെ പ്രത്യേകത അദ്ദേഹത്തിന്റെ വാഹനമാണ്- സൈക്കിള്‍. തൃശ്ശൂര്‍ പട്ടണവുമായി ബന്ധപ്പെട്ട് എവിടെയാണെങ്കിലും സൈക്കിളിലാണ് യാത്ര. വലിയൊരു കാലന്‍ കുടയുമുണ്ടാകും. ഇപ്പോള്‍ വസ്ത്രധാരണത്തില്‍ ഒരു ശ്രദ്ധയുണ്ട്. പക്ഷെ അന്ന് അങ്ങനെയായിരുന്നില്ല.
മൂന്നാമത്തെ പ്രത്യേകതയാണ് മാഷിന്റെ ശക്തി. ഒന്നാംതരം അധ്യാപകനാണ്. ഓരോ പ്രസംഗവും ക്ലാസ്സാണ്. അതീവലളിതമായി. സദസ്സിനോടു ചോദ്യങ്ങള്‍ ചോദിച്ചും പറഞ്ഞതു മനസ്സിലായിയെന്നും ഉറപ്പുവരുത്തിയാണ് പ്രസംഗം മുന്നോട്ടുപോവുക. അതുകൊണ്ട് ജനകീയാസൂത്രണത്തിലെ ഒരു പ്രധാന അധ്യാപകനായിരുന്നു. തൃശ്ശൂരിലെ കിലയായിരുന്നല്ലോ പ്രധാന പരിശീലന കേന്ദ്രം.
വികസനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലായിരുന്നു മാഷിന്റെ വൈദഗ്ധ്യവും സംഘടനാപാഠവവും പൂര്‍ണ്ണമായും തെളിഞ്ഞത്. നല്ലൊരു സംഘം പരിഷത്ത് പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു.
ഇത്രയും ആയപ്പോഴേയ്ക്കും കോളേജ് അധികൃതര്‍ ഡെപ്യുട്ടേഷന്‍ തരില്ലായെന്നു വ്യക്തമാക്കി. പിന്നെ മറ്റു പോംവഴിയൊന്നും ഉണ്ടായില്ല. മാഷ് കോളേജിലേയ്ക്കു തിരിച്ചുപോയി. കെആര്‍പിയായി ജനകീയാസൂത്രണ പ്രവര്‍ത്തനം തുടര്‍ന്നു. ജനകീയാസൂത്രണത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ എംഎല്‍എ ആയപ്പോള്‍ സുസ്ഥിര കൊടകരയും പിന്നീട് സുസ്ഥിര പുതുക്കാടുമായി പുനരവതരിച്ചു. ഈ വികസനാനുഭവങ്ങളെക്കുറിച്ച് മാഷ് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനൊരു നീണ്ട അവതാരിക ഞാന്‍ എഴുതിയത് വലിയ അഭിമാനത്തോടെയായിരുന്നു.
കൊടകരയിലും പിന്നീട് പുതുക്കാടും പഞ്ചായത്തുകളുമായി ചേര്‍ന്ന് മാഷ് ആവിഷ്‌കരിച്ച വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വികസനനയങ്ങളെത്തന്നെ സ്വാധീനിക്കാന്‍പോന്നവയായിരുന്നു.
കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. ഗുരുവായൂര്‍ അമ്പലത്തിലെ ആവശ്യവുമായി ബന്ധപ്പെടുത്തി എല്ലാ വീട്ടിലും കദളിവാഴ കൃഷി ആരംഭിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഔഷധിയുടെ കമ്പോളവുമായി ബന്ധപ്പെടുത്തിയാണ് ആട് ഗ്രാമവും പാവല്‍കൃഷിയും ആരംഭിച്ചത്. തൃശ്ശൂര്‍ പട്ടണത്തിലെ പാല് വിതരണവുമായി ബന്ധപ്പെടുത്തി ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന ഒരേ പശുവിന്റെ പാല് തന്നെ സ്ഥിരമായി നല്‍കുന്ന പശു ഗ്രാമം പദ്ധതിയും വിജയകരമായിരുന്നു. ഈ പ്രവൃത്തികളെല്ലാം ജനങ്ങളുടെ വലിയ പിന്തുണ അദ്ദേഹത്തിനു നേടിക്കൊടുക്കുകയും ചെയ്‌തെന്നാണ് ഐസക്ക് പറയുന്നത്.പക്ഷേ പിണറായി സീറ്റ് നിഷേധിച്ചു.
ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന അരാജകത്വങ്ങള്‍ കണ്ട് രവീന്ദ്രനാഥ് മാഷിനെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാറില്ല. മാഷില്‍ നിന്നും ഒഴിവാക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് പിണറായി നല്‍കിയത് കെ റ്റി ജലീലിനായിരുന്നു. ആര്‍. ബിന്ദു എന്ന മന്ത്രിയുടെ ജ്യേഷ്ഠനായിരുന്നു കെ.റ്റി.ജലീല്‍.
ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കെ ടി ജലീല്‍ എം ജി സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ടെന്ന ആക്ഷേപവുമായി മുന്‍ രജിസ്ട്രാര്‍ രംഗത്തെത്തി യി രു ന്നു. ലഹരി ബോധവല്‍ക്കരണത്തിന് സര്‍വകലാശാല നിര്‍മ്മിച്ച സിനിമയ്ക്ക് ജലീല്‍ നേരിടപ്പെട്ട് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന് എം.ആര്‍.ഉണ്ണി ആരോപിച്ചു. സര്‍വകലാശാലയില്‍ ജലീലിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തി മാര്‍ക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്തത് വലിയ വിവാദമായിരുന്നു.
ചട്ടവിരുദ്ധമായ മാര്‍ക്ക്ദാനത്തില്‍ മാത്രമായിരുന്നില്ല കെ.ടി.ജലീലിന്റെ നേരിട്ടുള്ള ഇടപെടലെന്നാണ് എംജി മുന്‍ രജിസ്ട്രാര്‍ പറയുന്നത്. ദൈനദിന കാര്യങ്ങളില്‍ നിരന്തരം മന്ത്രിയോ ദൂതന്മാരോ ഇടപെട്ടു. എതിര്‍ത്തപ്പോള്‍ വ്യക്തിവിരോധമായെന്നും എം.ആര്‍.ഉണ്ണി പറയുന്നു. ആ വിരോധം ഉണ്ണി കൂടി സംവിധാനം ചെയ്ത സര്‍വകലാശാലയുടെ സിനിമയോട് തീര്‍ത്തു. ലഹരി ബോധവല്‍ക്കരണത്തിന് 60 ലക്ഷം മുടക്കി നിര്‍മ്മിച്ച ട്രിപ്പ് എന്ന സിനിമയാണ് ജലീലിന്റെ ഇടപടലില്‍ പെട്ടിയിലായത്. മുന്‍ഗാമി സി.രവീന്ദ്രനാഥിന്റെ സ്വപ്നപദ്ധതിക്ക് മേലായിരുന്നു ജലീലിന്റെ വിലക്ക്.
രവീന്ദ്രനാഥിന്റെ കാലത്ത് ജൈവം പദ്ധതി പ്രകാരം നിര്‍മ്മിച്ച സമക്ഷം എന്ന സിനിമ എല്ലാ കോളേജുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് രവീന്ദ്രനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലഹരിക്കെതിരെ സിനിമ നിര്‍മ്മിച്ചത്. സിനിമ റിലീസ് ചെയ്‌തെങ്കിലും ജലീല്‍ ഇടപെട്ട് തുടര്‍ നടപടികള്‍ നിര്‍ത്തിവയ്പ്പിച്ചു. ചില സെന്ററുകളുടെ പ്രവര്‍ത്തനങ്ങളിലും ജലീലിന്റെ അനധികൃത ഇടപെടല്‍ ഉണ്ടായി. പ്രായപരിധിയുടെ പേരില്‍ രജിസ്ട്രാര്‍മാരെ ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ട ജലീലിന്റെ നടപടിക്ക് പിന്നിലും വ്യക്തിവിരോധം മാത്രമായിരുന്നുവെന്നും ഉണ്ണി ആരോപിക്കുന്നു.
ഏതായാലും ചക്കിക്കൊത്ത ചങ്കരന്‍ എന്ന് പറയുന്നതുപോലെ മാതൃകയായി തീര്‍ന്നിരിക്കുകയാണ് ജലീലും ബിന്ദുവും പിണറായിക്ക്.
"
https://www.facebook.com/Malayalivartha