ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം എം മണി രംഗത്തെത്തിയത് കാനം രാജേന്ദ്രനെ ലക്ഷ്യമിട്ട്... ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്ന് എം എം മണി

ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം എം മണി രംഗത്തെത്തിയത് കാനം രാജേന്ദ്രനെ ലക്ഷ്യമിട്ട് .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന് സീറ്റ് നല്‍കാത്തതായിരുന്നു രാജേന്ദ്രനും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ചക്ക് പിന്നിലുള്ള കാരണം.ഡി.വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി രാജക്ക് സീറ്റു നല്‍കിയതിലും രാജേന്ദ്രന് മുറുമുറുപ്പായി. രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിക്കുകയാണെന്ന ആരോപണം തെരഞ്ഞെടുപ്പ് വേളയില്‍ തന്നെയുണ്ടായി. ഈ ആരോപണമാണ് പാര്‍ട്ടി വിടുന്നതില്‍ എത്തി നില്‍ക്കുന്നത്. രാജക്കെതിരെ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജേന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.
അടിമാലി, മറയൂര്‍, മൂന്നാര്‍ ഏരിയാ കമ്മിറ്റികളും രാജേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ പാനലാണ് അന്വേഷണം നടത്തിയത്. ജാതി അടിസ്ഥാനത്തില്‍ വിഭജനം നടത്തിയെന്നായിരുന്നു രാജേന്ദ്രനെതിരായ പ്രധാന ആരോപണം. പാര്‍ട്ടി വലിയ മുന്നേറ്റം പ്രതീക്ഷിച്ച മറയൂരില്‍ 700 വോട്ടുകള്‍ക്ക് രാജ പിന്നിലായി. കാന്തല്ലൂര്‍ ,വട്ടവട ,മൂന്നാര്‍ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. മൂന്നാറിലെ പ്രബല ജാതിയില്‍ വലിയ സ്വാധീനമാണ് രാജേന്ദ്രനുള്ളത്.
ഇതിനിടെയാണ് രാജേന്ദ്രന്‍ സി പി ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയത്..രാജേന്ദ്രന്‍ കാനം ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെയും കണ്ടെന്നാണ് വിവരം. സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവും സമ്മതവും മണിയുടെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.
ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്ന് മണി പറഞ്ഞു.. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്‌നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എംഎം മണി തുറന്നടിച്ചു.
മണിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.
പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സഖാവ് എസ്.രാജേന്ദ്രന്‍. ഈ ജില്ലയിലെ ഏതു സമ്മേളനത്തിനും അയാള്‍ക്ക് വരാം. മൂന്നാര്‍ സമ്മേളനത്തിന് അയാള്‍ വരേണ്ടതാണ്. അയാളുടെ നാടാണ്... വന്നില്ല. കുടിക്കുന്ന വെള്ളത്തില്‍ മോശം പണി ചെയ്യരുത്. അയാള്‍ക്ക് രാഷ്ട്രീയബോധമുണ്ടാക്കി, പക്ഷേ ബോധം തെറ്റിപ്പോയി. മൂന്ന് തവണയായി 15 വര്‍ഷം എംഎല്‍എയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി.. പോരെ. ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷന്‍... നല്ല സംഖ്യ കിട്ടും. പുള്ളി ചത്തു പോയാള്‍ പൊണ്ടാട്ടിക്ക് കിട്ടും. ഇനിയെന്താണ് ഇതിനപ്പുറം ഈ പാര്‍ട്ടി വേണ്ടത്.
എന്നിട്ട് ഒരുമാതിരി പണി കൊള്ളുകേല്ല. അയാള്‍ക്ക് എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും ഈ സമ്മേളനങ്ങളിലൊക്കെ വരാതിരുന്നത് സംഘടനാ വിരുദ്ധമാണ്. സംഘടനാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അയാളൊരു കുഴപ്പവും കാണിച്ചില്ലെന്ന് വന്നാപോലും ഈ വരാതിരുന്നത് കൊണ്ട് അയാള്‍ക്കിനി തുടരാന്‍ കഴിയില്ല. അയാളെ നമ്മളെന്തിനാ ചുമക്കുന്നേ... പുറത്താക്കും. അയാള്‍ വേറെ പാര്‍ട്ടി നോക്കുന്നതാ നല്ലത്. അല്ലെങ്കില്‍ മാനം മര്യാദയ്ക്ക് അച്ചടക്ക നടപടി വാങ്ങിച്ച് ഇതിന്റെ ഭാഗമായി നിന്നാല്‍ കൊള്ളാം.
ഒരാഴ്ച മുന്‍പ് നടന്ന സിപിഎം അടിമാലി ഏരിയ സമ്മേളനത്തില്‍ എം.എം.മണി രാജേന്ദ്രനെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. സ്ഥാനമാനങ്ങളാകരുത് പാര്‍ട്ടിക്കാരുടെ ലക്ഷ്യമെന്നും മൂന്ന് തവണ എംഎല്‍എ ആയിട്ടും വീണ്ടും സ്ഥാനത്തിന് ശ്രമിച്ചതാണ് എസ് രാജേന്ദ്രന്റെ വീഴ്ചയെന്ന് എംഎം മണി കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാജേന്ദ്രനെതിരെ അന്വേഷണം നടക്കുകയാണെന്നും പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും മണി പറഞ്ഞിരുന്നു. ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ഇത്തവണ സീറ്റ് കിട്ടാത്ത രാജേന്ദ്രന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണവും തുടരുകയാണ്.
ഏതായാലും രാജേന്ദ്രനെ സിപിഎയില്‍ എടുത്താല്‍ സി പി എ മ്മുമായി നിലനില്‍ക്കുന്ന ധാരണകള്‍ പൂര്‍ണമായി തെറ്റും.എന്നാല്‍ ധാരണാ തെറ്റിയാലും വേണ്ടില്ല രാജേന്ദ്രനെ എടുക്കണം എന്നാണ് സി പി ഐ നേതാക്കളുടെ നിലപാട്.
"
https://www.facebook.com/Malayalivartha