കശ്മീരിൽ കൊടും ഭീകരന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു;കുതിച്ച് പാഞ്ഞെത്തി സൈന്യത്തിന്റെ മിന്നൽ നീക്കം; അതിസൂക്ഷ്മതയോടെ നടത്തിയ ഓപ്പറേഷന് ഒടുവിൽ ഭീകരനെ കൊന്നു തള്ളി സൈന്യം; എകെ 47 തോക്കുകളും വെടിയുണ്ടകളും ഇന്ത്യൻ കറൻസിയും കണ്ടെത്തി

കശ്മീരിൽ കൊടും ഭീകരന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ച് സൈന്യം... കുതിച്ച് പാഞ്ഞെത്തി സൈന്യത്തിന്റെ മിന്നൽ നീക്കം... അതിസൂക്ഷ്മതയോടെ നടത്തിയ ഓപ്പറേഷന് ഒടുവിൽ ഭീകരനെ കൊന്നു തള്ളി സൈന്യം....പാക്കിസ്ഥാനി കൊടുംഭീകരൻ അബു സറാറിനെയാണ് ഇന്ത്യൻ സൈന്യം വെടിവച്ചു കൊന്നത്.
കശ്മീരിലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഭീകരൻ വധിക്കപ്പെട്ടത്. കശ്മീരിൽ ഭീകരന്റെ സാന്നിധ്യത്തെക്കുറിച്ച് സൈന്യത്തിന് വിവരം കിട്ടുകയുണ്ടായി. സൈന്യവും കശ്മീർ പൊലീസും സംയുക്തമായി ഓപ്പറേഷൻ നടത്തുകയായിരുന്നു . അതിൽ ഭീകരനെ വധിക്കാനും സാധിച്ചുവെന്നത് തന്നെയാണ് സൈന്യത്തിന്റെ വിജയം .
ഇയാളുടെ കയ്യിൽ നിന്നും നിരവധി സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. എകെ 47 തോക്കുകളും വെടിയുണ്ടകളും ഇന്ത്യൻ കറൻസിയുമാണ് പിടിച്ചെടുത്തത്. ഇയാൾ കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരനാണ്. എന്നാൽ ശ്രീനഗറിൽ പൊലീസ് ബസിനു നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി വീരമൃത്യു വരിക്കുകയുണ്ടായി.
തിങ്കളാഴ്ച വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക കൂടെ ചെയ്തിരിക്കുകയാണ്. റിയാസിയിലെ പൊലീസ് ലൈനിൽ എത്തിച്ച മൃതദേഹങ്ങൾക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ സുരക്ഷാസേന ആദരമർപ്പിക്കുകയും ചെയ്തു. പരുക്കേറ്റ 2 പൊലീസുകാരുടെ നില ഗുരുതരമാണ്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുകയുണ്ടായി. തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ ജാഗ്രതയും പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.പുൽവാമയിലും സൈന്യം ഭീകരനെ വധിക്കുകയുണ്ടായി. രാജ്പുര മേഖലയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. കൊല്ലപ്പെട്ട ഭീകരനെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.
സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നുവെന്ന് കാശ്മീർ സോൺ പൊലീസ് അറിയിക്കുകയുണ്ടായി. പ്രദേശത്ത് നാല് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം കിട്ടിയിരുന്നു. . ഇന്നലെ അർദ്ധരാത്രിയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഞായറാഴ്ച പുൽവാമയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha